T20 World Cup 2024: ഫിറ്റ്‌നസ് മുഖ്യം, സൂപ്പര്‍ താരം ടി20 ലോകകപ്പില്‍നിന്ന് പിന്മാറി

ഇംഗ്ലണ്ട് ഹിറ്റ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഓസ്ട്രേലിയയില്‍ നടന്ന മുന്‍ പതിപ്പിന്റെ ഫൈനലില്‍ പുറത്താകാതെ ഫിഫ്റ്റി അടിച്ച സ്റ്റോക്സ്, വീണ്ടും ബൗള്‍ ചെയ്യുന്നതിനായി പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ലോകകപ്പ് തിരഞ്ഞെടുപ്പിനായി തന്നെ പരിഗണിക്കരുതെന്നും ഇസിബിയോട് ആവശ്യപ്പെട്ടു.

കാല്‍മുട്ടിന് പരിക്കേറ്റ സ്റ്റോക്സ് ഓസ്ട്രേലിയയ്ക്കെതിരായ അവസാന മൂന്ന് ആഷസ് ടെസ്റ്റുകളില്‍ ബോള്‍ ചെയ്തില്ല. നേരത്തെ ഏകദിന വിരമിക്കല്‍ പ്രഖ്യാപിച്ച താരം എന്നാല്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ തിരിച്ചുവന്നു. പക്ഷേ ടൂര്‍ണമെന്റില്‍ താരം ബാറ്റിംഗ് മാത്രമാണ് ചെയ്തത്. ഒടുവില്‍, 32-കാരന്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി, ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തി.

പരമ്പരയില്‍ ധര്‍മ്മശാലയില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് സ്റ്റോക്‌സ് പന്തെറിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കുമെതിരായ ഇംഗ്ലണ്ടിന്റെ ഹോം സമ്മര്‍ സമയത്ത് തനിക്ക് പന്തെറിയാന്‍ ഓള്‍റൗണ്ടറായി മടങ്ങിവരാന്‍ സ്റ്റോക്ക്സ് ഇപ്പോള്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്കാണ് ഉറ്റുനോക്കുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പൂര്‍ണ്ണമായ റോള്‍ നിറവേറ്റുന്നതിനായി താന്‍ കഠിനാധ്വാനം ചെയ്യുകയും ബോളിംഗ് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണെന്ന് സ്റ്റോക്‌സ് പറഞ്ഞു.

ജൂണ്‍ നാലിന് ബാര്‍ബഡോസില്‍ സ്‌കോട്ട്ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ട് തങ്ങളുടെ കിരീട പ്രതിരോധം ആരംഭിക്കുക. ഓസ്ട്രേലിയ, ഒമാന്‍, നമീബിയ എന്നിവയും അവരുടെ ഗ്രൂപ്പിലുണ്ട്.

Latest Stories

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി