'അവര്‍ പുറത്തിരുന്നപ്പോള്‍ ടീമിനു വേണ്ടി ചെയ്തത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു'; സഞ്ജുവിനെയും കൂട്ടരെയും പ്രശംസിച്ച് ദ്രാവിഡ്

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയെങ്കിലും ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ആദ്യ മത്സരത്തിനിറക്കിയ ടീമിനെ തന്നെയാണ് ഇന്ത്യ ഫൈനല്‍ മത്സരത്തിലും ഇറക്കിയത്. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് സിറാജിന്റെ കാര്യത്തില്‍ മാത്രമാണ് മാറ്റമുണ്ടായത്. താരത്തിന് ആദ്യ മൂന്ന് മത്സരത്തില്‍ കളിക്കാനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇവരെക്കുറിച്ച് പരിശീവകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിച്ചു.

ഒരു മത്സരത്തില്‍പ്പോലും കളിക്കാന്‍ സാധിക്കാതെ മൂന്നു താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സഞ്ജു സാംസണ്‍, യുസി ചഹല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കൊന്നും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പുറത്തിരുന്നപ്പോഴും ഇവരെല്ലാം വലിയ സ്പിരിറ്റും ആവേശവുമാണ് കാണിച്ചത്.

കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും ഇവര്‍ മുഖം താഴ്ത്തിയിരിക്കുകയോ, നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതു ഞങ്ങള്‍ക്കും ടീമിനും വളരെ പ്രധാനപ്പെട്ട കാര്യവുമായിരുന്നു.

ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ഇതു വളരെ പ്രധാനം തന്നെയാണ്. പ്ലെയിംഗ് ഇലവനില്‍ ഇടം കിട്ടാതെ പുറത്തിരിക്കുന്ന താരങ്ങളുടെ മാനസിക നിലയും സ്പിരിറ്റുമെല്ലാം പ്രധാനപ്പെട്ട കാര്യമാണ്- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ