ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബ്രാഡ് ഹോഗ്, വിന്‍ഡീസിന് ഞെട്ടല്‍

2024 ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ഐസിസി ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുമെന്ന് ബ്രാഡ് ഹോഗ് പ്രവചിച്ചു.

സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയ, ഇന്ത്യ എന്നിവര്‍ക്കു തങ്ങളുടെ ഗ്രൂപ്പില്‍ ലഭിച്ചിരിക്കുന്ന ടീമുകള്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് (ഇനിയും യോഗ്യത നേടിയില്ല) എന്നിവരായിരിക്കും. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് ഓസ്ട്രേലിയയും ഇന്ത്യയും സെമി ഫൈനലിലേക്കു മുന്നേറിയേക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.

ഇതു നടക്കുകയാണെങ്കില്‍ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഗ്രാന്റ് ഫൈനലിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. തീര്‍ച്ചയായും അതു തന്നെ സംഭവിക്കണമെന്നു ആഗ്രഹിക്കുന്നു- ഹോഗ് പറഞ്ഞു.

തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് മുന്നേറിയത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെയും അമേരിക്കയെയും പരാജയപ്പെടുത്തുന്നതിന് മുമ്പ് അയര്‍ലണ്ടിനെ പരാജയപ്പെടുത്തി. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം.

മറുവശത്ത്, ഓസ്ട്രേലിയയും നമീബിയയ്ക്കെതിരെ വിജയിച്ചതിന് ശേഷം ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീം ഇതുവരെയുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല. ജൂണ്‍ 15 തിങ്കളാഴ്ച ഡാരന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അവര്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും.

മാര്‍ക്വീ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ജൂണ്‍ 24 തിങ്കളാഴ്ച ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയ ടീമുമായി ഏറ്റുമുട്ടും. സൂപ്പര്‍ 8 ഗ്രൂപ്പ് 1 ല്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശോ ടീമിനൊപ്പം ചേരും.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു