ടി20 ലോകകപ്പ് 2024: 'പല കാര്യങ്ങളും സംശയാസ്പദമാണ്'; ഇന്ത്യയ്ക്കെതിരായ പരാജയത്തില്‍ അക്തര്‍

 

ചിരവൈരികളായ ഇന്ത്യയോട് മറ്റൊരു ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റതില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. തന്റെ ടീം തോല്‍വിക്ക് കീഴടങ്ങുമ്പോഴെല്ലാം യാന്ത്രികമായി ‘നിരാശയും വേദനയും’ എന്നെഴുതിയ വാചകം തയ്യാറാക്കുന്നതിലെ വേദന അക്തര്‍ തുറന്നുപറഞ്ഞു.

വളരെ നിരാശാജനകമാണ്. പാകിസ്ഥാന് ഇത് ഒരു റണ്‍-എ-ബോള്‍ അവസരമായിരുന്നു. നേരത്തെ, ഇന്ത്യയുടെ മധ്യനിര അത് കുഴപ്പത്തിലാക്കി. പല കാര്യങ്ങളും സംശയാസ്പദമാണ്, അവരുടെ ഉദ്ദേശം, പ്രയോഗം… ടീമിന് ഇത് ശരിക്കും സങ്കടകരമാണ്. ഈ കളി പാകിസ്ഥാന്‍ ജയിക്കണമായിരുന്നു. ഫഖര്‍ ഉള്ളപ്പോള്‍ അവര്‍ക്ക് 47 പന്തില്‍ 46 റണ്‍സ് മതിയായിരുന്നു- അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ത്യയ്ക്കെതിരെ വിജയിക്കേണ്ടത് നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ ആയുള്ളു.

44 ബോളില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 13, ഉസ്മാന്‍ ഖാന്‍ 13, ഫഖര്‍ സമാന്‍ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദ്ദിക് രണ്ടും അര്‍ഷ്ദീപ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ