ന്യൂസിലാന്റിനെ അഫ്ഗാന്‍ പരാജയപ്പെടുത്തിയാല്‍ കാര്യങ്ങള്‍ കൈയില്‍ നില്‍ക്കില്ല; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അക്തര്‍

ന്യൂസിലാന്റിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കെതിരേ നിരവധി ചോദ്യങ്ങള്‍ ഉയരുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ പേസര്‍ ശുഐബ് അക്തര്‍. ഇന്ത്യയുടെ സെമി സാധ്യത ന്യൂസിലാന്റിന്റെ പരാജയത്തെ ആശ്രയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അക്തറിന്റെ പ്രസ്ഥാവന.

‘ഇന്ത്യയുടെ വിധി ഇപ്പോള്‍ ന്യൂസീലാന്റിന്റെ കൈകളിലാണ്. ന്യൂസിലാന്റ് അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരും. ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അടുത്ത വലിയ ചര്‍ച്ചാവിഷയമായി ഇത് മാറുമോയെന്ന ആശങ്ക എനിക്കുണ്ട്. ഒരു തരത്തിലുള്ള വിവാദവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാകിസ്ഥാന്റ ആരാധകര്‍ വളരെ വൈകാരികമായി പ്രവര്‍ത്തിക്കുന്നവരാണ്’.

NZ vs AFG: Weather Forecast And Pitch Report of Sheikh Zayed Cricket  Stadium- ICC T20 World Cup 2021 Match 40

അഫ്ഗാനിസ്ഥാനെക്കാള്‍ മികച്ചവര്‍ ന്യൂസിലാന്റാണ്. ദൈവത്തിന്റെ വിധിയാല്‍ ന്യൂസിലാന്റിന് തോല്‍ക്കേണ്ടി വന്നാലാണ് പ്രശ്നം. സോഷ്യല്‍ മീഡിയയെ അടക്കിനിര്‍ത്താന്‍ ആര്‍ക്കുമാവില്ല’അക്തര്‍ പറഞ്ഞു.

ഇന്നു നടക്കുന്ന മത്സരത്തില്‍ ന്യൂസീലാന്റ് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ന്യൂസീലന്‍ഡ് ജയിച്ചാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കും. ഇന്ത്യയും അഫ്ഗാനും സെമി കാണാതെ പുറത്താകും. ചെറിയ മാര്‍ജിനില്‍ അഫ്ഗാന്‍ ജയിച്ചാല്‍, നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ സെമിയിലെത്തും.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി