ഭൂരിഭാഗം ഓപ്പണര്‍മാരും ഫ്ളോപ്പ്, എന്നിട്ടും ട്രോള്‍ രോഹിത്തിന് മാത്രം, ഇതിന് കാരണം ചിലരുടെ നിരാശയാണ്

അരുണ്‍ രാജ്

ഈ വര്‍ഷം വേള്‍ഡ്കപ്പ് ഓപ്പണേഴ്ത് ആയി ആരും അധികം തിളങ്ങിയിട്ടില്ല. പല മികച്ച താരങ്ങളും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. എന്നിട്ടും രോഹിതിനെ മാത്രം സെലക്ട് ചെയ്ത് ട്രോള്‍ ഇടുന്നത് ചിലരുടെ നിരാശ കൊണ്ട് ആണ്.  കഴിഞ്ഞ വര്‍ഷത്തില്‍ പറ്റാത്ത സെമി ഫൈനല്‍ എന്ന കടമ്പ പുള്ളി ഏറെ കുറേ എത്തിച്ചത് കൊണ്ട് ഉള്ള നിരാശ.

ഈ സീസണ്‍ വാര്‍ണര്‍ നേടിയ സ്‌കോര്‍ 5,11,3 എന്നിങ്ങനെയാണ്, വില്യംസണ്‍‌ നേടിയത് 23(23), 8,40(43) എന്നി സ്‌കോറുകള്‍ ആണ്, റിസ്വാനാകട്ടെ നേടിയത് 4,14,49,4 എന്നിങ്ങനെയും. അതിലും ശോകമാണ് ബാബറിന്റെ അവസ്ഥ..

അങ്ങനെ ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് ഇവരെല്ലാം മോശം താരങ്ങള്‍ ആണെന്ന് ഇവിടെ ആരും പറയില്ല.. അപ്പോള്‍ ഒന്ന് രണ്ട് കളി അല്ലെ ആയുള്ളൂ തിരിച്ചു വരും തുടങ്ങിയ ഡയലോഗ് വരും.

രോഹിത് ബാറ്റിംഗില്‍ ഒരു 50 ഉള്ളത് ഒഴിച്ചാല്‍ മോശം ബാറ്റിംഗ് ആണ്. പക്ഷെ Main ബൗളേര്‍ +All rounder ജഡേജ ഇല്ലാഞ്ഞിട്ടും ഈ ടീമിനെ എന്ത് നൈസ് ആയി തന്റെ Tactics വഴി ജയിപ്പിക്കുന്നു. അംഗീകരിക്കാന്‍ മടി കാണും. എന്നാലും ഈ നായകമികവിന് കൈയടിച്ചേ മതിയാകൂ.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ