ഓസ്‌ട്രേലിയക്ക് എതിരായ ടി 20 പരമ്പര, ക്യാപ്റ്റൻസി ഏറ്റെടുക്കാൻ അപ്രതീക്ഷിത സ്ഥാനാർത്ഥി; മത്സരിക്കുന്നത് ധോണിയുടെ പ്രിയ ശിഷ്യനുമായി; യുവതാരങ്ങൾക്ക് വലിയ അവസരം

സൂര്യകുമാർ യാദവ് ലോകകപ്പിന്റെ അവസാന ഘട്ടത്തിനായി തിരക്കിലായിരിക്കുമ്പോൾ, നവംബർ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റനായും അദ്ദേഹം തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പ്രകാരം പറയുന്നത് . ഹാർദിക് പാണ്ഡ്യ ടി20 പരമ്പരയിൽ നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യതകൾ ഉള്ളതിനാലാണ് ഇങ്ങനെ ഒരു തീരുമാനം. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരില്ലാത്ത അനുഭവപരിചയമില്ലാത്ത ടീമിനെ നിലവിലെ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ നയിക്കാൻ ഒരുങ്ങുമ്പോൾ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് സൂര്യയുടെ ഏക എതിരാളി റുതുരാജ് ഗെയ്‌ക്‌വാദാണ്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് സിഎസ്‌കെ ഓപ്പണർ തന്റെ ക്യാപ്റ്റൻസി പ്രാവിണ്യം ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. രണ്ടാം നിര ടീമിനെ നയിച്ച ഗെയ്‌ക്‌വാദ് ശാന്തതയും സംയമനവും കൗശലവും കാണിച്ച് ഇന്ത്യയെ സ്വർണ്ണ മെഡൽ നേടി. ഗെയ്‌ക്‌വാദിന്റെ ക്യാപ്റ്റൻസിയെ എല്ലാവരും പ്രശംസിച്ചു, അദ്ദേഹത്തെ എംഎസ് ധോണിയുമായി താരതമ്യം ചെയ്തു. എന്നിരുന്നാലും, ഗെയ്‌ക്‌വാദ് ടീമിന്റെ സ്ഥിരം ഭാഗമല്ലാത്തതിനാൽ, ഓസ്‌ട്രേലിയ ടി20 പരമ്പരയിൽ അദ്ദേഹം ഇന്ത്യയെ നയിച്ചേക്കില്ല.

കൂടാതെ, 2024 ജൂണിൽ നടക്കാനിരിക്കുന്ന അടുത്ത ടി 20 ലോകത്തിനുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ ആരംഭിക്കുന്നതിനാൽ, ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും പരിക്കേറ്റാൽ അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നു. ടി20 ടീമിന്റെ ഉപനായകനാണ് സൂര്യ, ഹാർദിക്കിന് വിശ്രമമോ ഇടവേളയോ ലഭിക്കുമ്പോഴെല്ലാം ക്യാപ്റ്റനായും നിറഞ്ഞുനിന്നിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ ഇല്ലെങ്കിൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാകും സൂര്യ. രോഹിത് ശർമ്മ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി പ്ലെയിംഗ് ഇലവനിൽ ഇല്ലാതിരുന്നപ്പോൾ മുംബൈയെ നയിച്ചതിനാൽ ക്യാപ്റ്റൻസി പരിചയം സ്കൈയ്ക്ക് ഉണ്ട്. എന്നാൽ രണ്ടാം നിര ടീമിനെ നയിക്കുക എന്നത് അദ്ദേഹത്തിന് വെല്ലുവിളിയാകും.

സെമി ഫൈനലിന് ശേഷം ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും. തിലക് വർമ്മ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്‌നോയ്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ താരങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തിൽ മുന്നിലുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ