ലോകത്തിലെ ഏറ്റവും മികച്ച ടി 20 ബാറ്റർ സൂര്യകുമാർ അല്ല, ആ താരമാണ് ടി 20 ക്രിക്കറ്റിന്റെ ജാതകം തിരുത്തിയത്: ലാൻസ് ക്ലൂസ്‌നർ

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്‌നർ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ അസിസ്റ്റൻ്റ് കോച്ചായി പ്രവർത്തിക്കുകയാണ്. ടി20 ക്രിക്കറ്റിലെ വിജയമന്ത്രം നിർഭയമായി ബാറ്റ് ചെയ്യുകയാണെന്ന് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ഹെൻറിച്ച് ക്ലാസൻ തൻ്റെ നിർഭയമായ സമീപനത്തിലൂടെ ടി20 ക്രിക്കറ്റിൻ്റെ ശൈലി മാറ്റി എന്ന അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

വാക്കുകൾ ഇങ്ങനെയാണ് :

“ഞങ്ങളുടെ കാലത്ത് ക്രിക്കറ്റ് വ്യത്യസ്തമായിരുന്നു. ബാറ്റിംഗ് ശൈലി ഇപ്പോൾ മാറി, ടി20 ക്രിക്കറ്റ് ആസ്വാദ്യകരമാണ്. സൺറൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം ചെറിയ ക്ലിപ്പുകൾ ആയിട്ടാണ് ഞാൻ കണ്ടത്. ക്ലാസെൻ സെൻസേഷണൽ ആയിരുന്നു. ഈ ഐപിഎല്ലിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്,” ക്ലൂസ്നർ പറഞ്ഞു.

ഹെൻറിച്ച് 34 പന്തിൽ ഏഴ് സിക്സും നാല് ഫോറും സഹിതം പുറത്താകാതെ 80 റൺസെടുത്തു. മത്സരത്തിൽ SRH 31 റൺസിന് വിജയിച്ചു. ട്രാവിസ് ഹെഡ് (62), അഭിഷേക് ശർമ (63), എയ്ഡൻ മർക്രം (42*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഹൈദരാബാദ് 20 ഓവറിൽ 277/3 എന്ന സ്‌കോറിലെത്തിയത്.

“ക്ലാസൻ ഫോർമാറ്റ് നന്നായി മനസ്സിലാക്കുന്നു. തൻ്റെ നിർഭയ ബാറ്റിങ്ങിലൂടെ അദ്ദേഹം കളിയിൽ പുതിയ നിലവാരങ്ങൾ സ്ഥാപിച്ചു, ലോകത്ത് ഇപ്പോൾ ആരും അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. മുമ്പ് എംഎസ് ധോണി ടീം ഇന്ത്യക്കായി ചെയ്തിരുന്ന അതേ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്.

ക്ലാസെന് ശരിയായ കാഴ്ചപ്പാടുണ്ടെന്ന് ക്ലൂസെനർ പറഞ്ഞു. ‘അവന് ശക്തിയോടെ പന്ത് അടിക്കാൻ കഴിയും. എന്താണ് തന്റെ ലക്ഷ്യമെന്ന് അവനറിയാം. കഠിനമായി പരിശീലിക്കുന്നതിലൂടെ അവൻ ഇന്ന് തന്റേതായ രീതിയിൽ ഒരു റേഞ്ച് സ്ഥാപിച്ചിട്ടുണ്ട്.” മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞു

Latest Stories

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു