Ipl

സൂര്യകുമാർ കാണിച്ചത് അബദ്ധം; കാരണം പറഞ്ഞ് സഞ്ജയ് മഞ്ജരേക്കർ

തുടർച്ചയായ തോൽവികളോടെ ഈ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ കാര്യം പരുങ്ങലിൽ ആയിട്ടുണ്ട്. താരങ്ങളുടെ മോശം ഫോമും സ്ഥിരത ഇല്ലായ്മയും ടീം സെലക്ഷനിലെ പാളിച്ചകളുമൊക്കെ തോൽവിക്ക് കാരണമായി പറയാം. ഇപ്പോഴിതാ 199 റണ്‍സ് വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനുള്ള തുടക്കം കിട്ടിയിട്ടും സമ്മർദ്ദം മറികടക്കാൻ മുംബൈക്ക് ആയില്ലെന്ന് മഞ്ജരേക്കർ പറഞ്ഞു.ഈ സീസണിൽ ഏറ്റവും സ്ഥിരത പുലർത്തിയ സൂര്യകുമാര്‍ യാദവിനും ആ സമ്മര്‍ദത്തെ അതിജീവിക്കാനായില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു

“സൂര്യകുമാര്‍ യാദവ് നന്നായി തന്നെ ബാറ് ചെയ്തു. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷെ സൂര്യകുമാർ വലിയ ഒരു അബദ്ധമാണ് കാണിച്ചത്. അവരുടെ സ്റ്റാർ ബൗളർ റബാദയായിരുന്നു 19ാം ഓവര്‍ എറിഞ്ഞത്. നോണ്‍ സ്‌ട്രൈക്കിലുള്ളത് ജയദേവ് ഉനദ്കട്ടും. ആ ഓവറില്‍ തകര്‍ത്തടിക്കാന് സൂര്യ ശ്രമിച്ചു. നല്ല ബൗളർ ആയ റബാഡയെ അങ്ങനെ അടിക്കാൻ നോക്കരുതായിരുന്നു. ആ ഓവർ പറ്റുന്ന പോലെ പിടിച്ചുനിന്നിട്ട് അടുത്ത ഓവറിൽ ഒടിയനെ ആക്രമിക്കണമായിരുന്നു. അത് സൂര്യക്ക് സാധിക്കണമായിരുന്നു. എന്നാൽ റബാഡയെ ആക്രമിക്കാൻ ശ്രമിച്ച സൂര്യക്ക് പണി കിട്ടി, അതോടെ മുംബൈ തോറ്റു.”

എന്തായാലും ഇനി ഒരു തോൽവി കൂടി മുംബൈ താങ്ങില്ല, എന്തായലും വിജയം ഉറപ്പിക്കാനാവും ടീം അടുത്ത മത്സരത്തിൽ ഇറങ്ങുക

Latest Stories

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്