'ആദ്യ രണ്ട് മത്സരങ്ങളില്‍ അവന്‍ ഇടംപിടിക്കാതിരുന്നത് അത്ഭുതകരമാണ്'; ഇന്ത്യ ഇപ്പോള്‍ ശരിയായ പാതയിലെന്ന് ബംഗാര്‍

2024-25ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് ഗാബയില്‍ ആരംഭിച്ചു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന് മികച്ച വിജയം നേടാനായത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, തകര്‍പ്പന്‍ തുടക്കം ഉണ്ടായിരുന്നിട്ടും, മറ്റൊരു മികച്ച പ്രകടനത്തോടെ അത് പിന്തുടരുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്ക് അനായാസ ജയം ഉറപ്പിക്കാനായി.

പിങ്ക് ബോള്‍ ടെസ്റ്റിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്ലെയിംഗ് ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തി. രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയ്ക്കും പകരം രവീന്ദ്ര ജഡേജയെയും ആകാശ് ദീപിനെയും ഇലവനില്‍ എത്തിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ജഡേജയും ആകാശും പ്ലെയിംഗ് ഇലവനില്‍ ഉണ്ടായിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ജഡേജ ഇടംപിടിക്കാതിരുന്നത് ആശ്ചര്യകരമാണെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാര്‍ പറഞ്ഞു.

അവര്‍ ഒരു ഓഫ് സ്പിന്നറുമായി തുടങ്ങിയതില്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ജഡേജയ്ക്ക് മുന്‍ഗണന ലഭിച്ചു. ഇതാണ് ശരിയായ വഴി. മൂന്ന് ടെസ്റ്റുകള്‍, മൂന്ന് സ്പിന്നര്‍മാര്‍, അത് അല്‍പ്പം ആശ്ചര്യകരമാണ്.

കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ അവര്‍ ഒരേ ഇലവനില്‍ കളിച്ചിട്ടില്ല. എന്നാല്‍ ആകാശ് ദീപ് ഇലവനില്‍ തിരിച്ചെത്തുന്നത് നല്ലതാണ്. ജഡേജ വളരെക്കാലം ഒരു മാച്ച് വിന്നര്‍ ആയിരുന്നു- ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.

ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴ നഷ്ടപ്പെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തി. ഇതോടെ ആദ്യ ദിനം നേരത്തെ തന്നെ മത്സരം നിര്‍ത്തേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്സ്വീനിയുമാണ് ക്രീസില്‍. വരുന്ന ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ