IND vs ENG: 'കപില്‍ പാജിയുടെ അവിസ്മരണീയമായ ആ ക്യാച്ച് പോലെ...'; മാരക ഉപമിക്കലുമായി റെയ്ന

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റക്കാരായ ഹര്‍ഷിത് റാണയും യശസ്വി ജയ്സ്വാളും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ചു. ഫില്‍ സാള്‍ട്ടിനെതിരെ ഓരോവറില്‍ 26 റണ്‍സ് വഴങ്ങിയ റാണയ്ക്ക് പരുക്കന്‍ തുടക്കമായിരുന്നു. എന്നിരുന്നാലും, പത്താം ഓവറില്‍ ബെന്‍ ഡക്കറ്റിനെയും (32) ഹാരി ബ്രൂക്കിനെയും (0) പുറത്താക്കി അദ്ദേഹം തിരിച്ചുവന്നു.

ജയ്സ്വാളിന്റെ അവിശ്വസനീയമായ ക്യാച്ചിന്റെ പിന്‍ബലത്തില്‍ റാണയുടെ ആദ്യ വിക്കറ്റ് വന്നത്. 20 വാര പിന്നിലേക്ക് ഓടി ജയ്‌സ്വാള്‍ ഒരു സെന്‍സേഷണല്‍ ക്യാച്ച് സ്വന്തമാക്കി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന 1983 ലെ ലോകകപ്പ് ഫൈനലില്‍ മത്സരത്തില്‍ കപില്‍ ദേവ് വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കിയ അവിസ്മരണീയമാക്കിയ ക്യാച്ചിനോട് സുരേഷ് റെയ്ന ഇതിനെ താരതമ്യം ചെയ്തു.

1983 ലോകകപ്പിന്റെ ഫൈനലില്‍ കപില്‍ പാജി ഒരു അതിശയകരമായ ക്യാച്ച് എടുത്തു. ഇപ്പോള്‍ യശസ്വി ജയ്സ്വാളും അത്തരത്തില്‍ ഒരു മികച്ച ക്യാച്ച് പിടിച്ചെടുത്തു- റെയ്‌ന പറഞ്ഞു.

അതേസമയം ബാറ്റിംഗില്‍ ജയ്‌സ്വാളിന് തിളങ്ങാനായില്ല. ഏകദിനത്തില്‍ കന്നി ഓപ്പണിംഗിന് ഇറങ്ങിയ താരം 22 ബോളില്‍ 19 റണ്‍സെടുത്ത് പുറത്തായി. മൂന്ന് ഫോര്‍ താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ