സൂപ്പര്‍ താരം പുറത്ത്; ഇന്ത്യന്‍ വനിതാ ടീമിന് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക്. വിരലിന് പരിക്കേറ്റ ഹര്‍മന്‍പ്രീത് ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് കോച്ച് രമേശ് പവാര്‍ സ്ഥിരീകരിച്ചു. നാളെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ഒന്നാം ഏകദിനം.

ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീതിന്റെ വിരലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് ഭേദമാകാന്‍ ഏതാനും ദിവസങ്ങള്‍കൂടി വേണ്ടിവരും. അതേസമയം, മധ്യനിരയിലെ സൂപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ജെമീമ റോഡ്രിഗസിന്റെ ഏകദിന ലോക കപ്പ് ടീം പ്രവേശനം ഇപ്പോഴും തുലാസിലാണെന്ന സൂചനയാണ് രമേശ് പവാര്‍ നല്‍കിയത്. ജമീമയ്ക്ക് ടീമില്‍ ഇടം ലഭിക്കാനും ലഭിക്കാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന് പവാര്‍ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി ജമീമ തിളങ്ങിയിരുന്നില്ല. എന്നാല്‍ ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ ജമീമ മിന്നുംപ്രകടനം കാഴ്ച്ചവെച്ചിരുന്നു. യുവ ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ ഫോമില്‍ പവാര്‍ തൃപ്തി അറിയിച്ചിട്ടുണ്ട്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി