അശ്വിനെ മോശക്കാരനാക്കി റിഷഭ് നൈസായി തടിയൂരി; യുവതാരത്തെ വിമര്‍ശിച്ച് ഗവാസ്‌കര്‍

കൊല്‍ക്കത്തയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ ഡല്‍ഹി താരം ആര്‍.അശ്വിന്‍ ഉള്‍പ്പെട്ട സിംഗില്‍ വിവാദത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്‌കര്‍. സിംഗിള്‍ ഓടിയതിന്റെ പേരില്‍ രവിചന്ദ്രന്‍ അശ്വിനെ കുറ്റപ്പെടുത്തുന്നവര്‍, ഒപ്പമോടിയ ഡല്‍ഹി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെ കൊല്‍ക്കത്തയുടെ ത്രോ റിഷഭ് പന്തിന്റെ ദേഹത്തുകൊണ്ട് വഴി തിരിഞ്ഞുപോയപ്പോള്‍ അശ്വിന്‍ രണ്ടാം റണ്‍സ് എടുത്തതാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

‘അന്ന് അശ്വിനൊപ്പം പന്ത് സിംഗിള്‍ ഓടിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ചോദ്യം ഉന്നയിക്കാത്തത്? അന്ന് ഫീല്‍ഡര്‍ എറിഞ്ഞ പന്ത് റിഷഭിന്റെ ദേഹത്തു തട്ടിയാണ് തെറിച്ചത്. പന്ത് ഇത്തരത്തില്‍ ദേഹത്തുതട്ടി തെറിച്ചാല്‍ സിംഗിള്‍ ഓടുന്ന പതിവില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി അറിയാമായിരുന്നത് റിഷഭിനല്ലേ? ഒരുപക്ഷേ പോരാട്ടത്തിന്റെ ചൂടും ഏതുവിധേനയും സ്‌കോര്‍ബോര്‍ഡില്‍ റണ്ണെത്തിക്കാനുള്ള ആവേശവും ചേര്‍ന്നപ്പോള്‍ അക്കാര്യം പന്ത് മറന്നുപോയതായിരിക്കും.’

‘എന്തിനാണ് എല്ലാവരും അശ്വിനെ കുറ്റപ്പെടുത്തുന്നത്? ഫീല്‍ഡര്‍ എറിഞ്ഞ പന്ത് തന്റെ ക്യാപ്റ്റന്റെ ദേഹത്തു തട്ടുന്നത് ഒരുപക്ഷേ അശ്വിന്‍ കണ്ടിട്ടുപോലുമുണ്ടാകില്ല. അദ്ദേഹം സിംഗിള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലായിരുന്നല്ലോ. തിരിഞ്ഞുനോക്കിയപ്പോള്‍ പന്ത് ലക്ഷ്യം തെറ്റി പായുന്നതു മാത്രമേ അശ്വിന്‍ കണ്ടിട്ടുണ്ടാകൂ. അങ്ങനെയായിരിക്കും അടുത്ത റണ്ണിനായി ഓടിയത്’ ഗാവസ്‌കര്‍ പറഞ്ഞു.

ബോള്‍ റിഷഭിന്റെ ദേഹത്ത് കൊണ്ടെന്ന് അറിയില്ലായിരുന്നുന്നെന്നും അറിഞ്ഞിരുന്നെങ്കിലും ഓടിയേനെ എന്നുമാണ് സംഭവത്തോട് അശ്വിന്‍ പ്രതികരിച്ചത്. ‘ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് കണ്ടു തന്നെയാണ് ഞാന്‍ റണ്ണിനായി ഓടിയത്. പക്ഷെ ബോള്‍ റിഷഭിന്റെ ദേഹത്തു തട്ടിയെന്നു അറിയില്ലായിരുന്നു. റിഷഭിന്റെ ദേഹത്തു ബോള്‍ തട്ടിത്തെറിച്ചതായി കാണുകയാണെങ്കില്‍ ഞാന്‍ ഓടുമോ? തീര്‍ച്ചയായും, എനിക്ക് അതിനു അനുവാദവുമുണ്ട്’ അശ്വിന്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍