അച്ഛനാണത്രേ... അച്ഛന്‍; ക്രിസ്മസ് സമ്മാനം തരില്ലെന്ന് ബ്രോഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരത്തോട് മോശം ഭാഷ പ്രയോഗിച്ചതിന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴശിക്ഷ കിട്ടിയിരുന്നു. ഐ.സി.സിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ബ്രോഡിന്റെ അച്ഛന്‍ ക്രിസ് ബ്രോഡാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇപ്പോഴിതാ അച്ഛനോട് അതിന്റെ “നീരസം” പ്രകടിപ്പിച്ചിരിക്കുകയാണ് ബ്രോഡ്.

മകനെന്ന പരിഗണന പോലും നല്‍കാതെ തനിക്കു പിഴശിക്ഷ വിധിച്ച പിതാവിന് ഇത്തവണ താന്‍ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്ന് തമാശരൂപേണ ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു. മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമാണ് ബ്രോഡിന്റെ മോശം ഭാഷാപ്രയോഗം. മാച്ച് ഫീയുടെ 15 ശതമാനമാണ് ബ്രോഡിന് പിഴയിട്ടിരിക്കുന്നത്. കൂടാതെ, ഒരു ഡീമെരിറ്റ് പോയിന്റ് താരത്തിന്റെ പേരില്‍ ചേര്‍ക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന മൂന്നാമത്തെ നടപടിയാണിത്.

നേരത്തെ ഈ വര്‍ഷം ജനുവരി 27-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലും 2018 ഓഗസ്റ്റ് 19-ന് ഇന്ത്യക്കെതിരായ ടെസ്റ്റിനിടയിലും മോശം പെരുമാറ്റത്തിന് ബ്രോഡിന് ഡീമെരിറ്റ് പോയിന്റ് ലഭിച്ചിരുന്നു. ഇനി അടുത്ത് തന്നെ മറ്റൊരു നടപടി കൂടി നേരിടേണ്ടതായി വന്നാല്‍ ബ്രോഡിന് മത്സരവിലക്ക് ലഭിച്ചേക്കും.

മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ന് മുതല്‍ സതാംപ്ടണിലാണ് രണ്ടാം ടെസ്റ്റ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടക്കുക.

Latest Stories

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍