"1991 മുതൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയതാണ്" കെ. എൽ രാഹുലിനെ പോലെ ഇത്ര ശാന്തനായ ഒരു നായകനെ കണ്ടിട്ടില്ല; ട്വിറ്ററിൽ ആഘോഷിച്ച് ആരാധകർ

ഐപിഎൽ ഈ സീസണിലെ പത്താം മത്സരത്തിൽ ഇന്നലെ (ഏപ്രിൽ 7) സൺറൈസേഴ്സ് ഹൈദരാബാദിനെ (എസ്ആർഎച്ച്) അഞ്ച് വിക്കറ്റിന് കെഎൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) പരാജയപ്പെടുത്തിയിരുന്നു . ലഖ്നൗവിലെ ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.

ഹൈദരാബാദിനെ സംബന്ധിച്ച് ഈ തോൽവി വലിയ വിഷമമായി. കളിച്ച രണ്ട് മത്സരങ്ങളിലും ടീം ദയനീയമായി പരാജയപെട്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി എൽഎസ്ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

മത്സരത്തിലേക്ക് വന്നാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ചെറിയ സ്കോറിന് ഹൈദരാബാദ് പുറത്താകുന്നു. കളി ആവേശം വരണം എന്നുണ്ടെങ്കിൽ അവർ അതെ നാണയത്തിൽ ലക്നൗവിനെ വെല്ലുവിളിക്കണം ആയിരുന്നു. അത് ഉണ്ടാക്കാത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന് ലക്‌നൗ സൂപ്പർ ജയൻറ്സ് ഈ സീസണിലെ രണ്ടാം ജയം നേടി. 5 വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഹൈദരാബാദ് നായകന്റെ തീരുമാനം തെറ്റായി പോയി എന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് നടത്തിയത്. ട്രാക്ക് കുറച്ച് സ്ലോ ആണെന്നത് വസ്തുത ആയിരുന്നെങ്കിലും യാതൊരു തന്ത്രവും ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

ഹൈദരാബാദിനെ വലിയ സ്കോറിലേക്ക് കടക്കാൻ അനുവദിക്കാതെ കെ.എൽ രാഹുൽ നയിച്ച രീതിക്കും എല്ലാവരും ഫുൾ മാർക്ക് കൊടുക്കുന്നു. രാഹുൽ വളരെ ശാന്തൻ ആയിരുന്നതിനാൽ തന്നെ അദ്ദേഹത്തിന്റെ താരങ്ങളും കൂൾ ആയിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. 1991 ൽ ക്രിക്കറ്റ് കാണാൻ തുടങ്ങിയതാണ്, ഇത്രയും ശാന്തമായ ഒരു ക്യാപ്റ്റൻസി കണ്ടിട്ടില്ലെന്നും ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക