ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടി20; ലങ്കയ്ക്ക് നെഞ്ചു തകരുന്ന വാര്‍ത്ത

ഇന്ത്യക്കെതിരെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ താരം ചാരിത് അസലങ്കയ്ക്ക് പരുക്കേറ്റതാണ് ലങ്കന്‍ ക്യാമ്പിന് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. തുടഞരമ്പിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

അസലങ്കയ്ക്കൊപ്പം പാത്തും നിസ്സങ്കയ്ക്കും പരുക്കാണ്. രണ്ടാം ടി20യില്‍ നിസ്സങ്ക കളിക്കുന്ന കാര്യവും സംശയത്തിലാണ്. മികച്ച ഫോമിലുള്ള അസലങ്കയ്ക്ക് കളിക്കാനാകാത്തത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.

ആദ്യ ടി20യില്‍ 26 പന്തില്‍ 44 റണ്‍സ് നേടി അസലങ്ക തിളങ്ങിയിരുന്നു. ഏകദിന പരമ്പരയിലും ടീമിനായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ലങ്കയ്ക്ക് പരമ്പര നഷ്ടമാകും.

ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. സ്വന്ത്ം ഏകദിന പരമ്പരയും കൈവിട്ട ലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സാധ്യത നിലനിര്‍ത്തിയേ തീരൂ.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി