ഓസീസ്- ശ്രീലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റും മഴയും; ഗാലറി തകര്‍ന്നു

ഓസ്ട്രേലിയ – ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കനത്ത മഴയും ചുഴലിക്കാറ്റും. മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് സ്റ്റേഡിയത്തിന് കനത്ത നാശം വിതച്ചു. താത്കാലികമായി നിര്‍മിച്ച ഗാലറികളില്‍ ഒന്ന് തകര്‍ന്നു. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് പതിച്ചു.

ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ ഇരുന്ന ഡഗൗട്ടിനു തൊട്ടുമുന്നിലേക്കാണ് തകര്‍ന്ന ഗ്ലാസ് പാളികളിലൊന്ന് തെറിച്ചു വീണത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കോ ഗ്രൗണ്ട് സ്റ്റാഫുകളില്‍ക്കോ കാണികള്‍ക്കോ പരുക്കുപറ്റിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

ഗാലറിയില്‍ ഒരുക്കിയിരുന്ന കസേരകളില്‍ പലതും പറന്ന് പോയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. കനത്ത മഴയും കാറ്റും തുടരുന്നതോടെ രണ്ടാം ദിവസത്തെ കളി വൈകി. ഉച്ചയ്ക്ക് ശേഷമാണ് മത്സരം ആരംഭിക്കാനായത്.

ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായ ലങ്കയ്ക്കെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലായിരുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല