MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച. പവര്‍പ്ലേ അവസാനിക്കും മുന്‍പ്‌ നാല് പ്രധാന ബാറ്റര്‍മാരെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. രണ്ടാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡ് ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ പുറത്തായി. നാല് പന്തുകള്‍ കളിച്ച ഹെഡ് റണ്ണൊന്നുമെടുക്കാതെയാണ് ഇന്ന് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ മൂന്നാമന്‍ ഇഷാന്‍ കിഷനെയും മുംബൈ മടക്കിയയച്ചു.

ഇക്കളിയിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട കിഷന്‍ വെറും ഒരു റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. നാലാമത്തെ ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹൈദരാബാദിന് നഷ്ടപ്പെട്ടു. രണ്ട് റണ്‍സെടുത്ത നിതീഷിനെ ദീപക് ചാഹര്‍ തന്നെയാണ് മടക്കിയയച്ചത്‌. തുടര്‍ന്ന് ഹെന്റിച്ച് ക്ലാസനും അനികേത് വെര്‍മ്മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചെങ്കിലും അനികേതിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയത് ടീമിന് വീണ്ടും തിരിച്ചടിയായി.

12 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. നിലവില്‍ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റിന് 52 റണ്‍സ്‌  എന്ന നിലയിലാണ് ഹൈദരാബാദ്. മലയാളി താരം വിഘ്‌നേഷ് പുതൂര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇന്നത്തെ ഇലവനില്‍ സ്ഥാനം പിടിച്ചു. ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. അതേസമയം തുടര്‍ച്ചയായ തോല്‍വികളുമായി നില്‍ക്കുന്ന സമയത്ത് വിജയവഴിയില്‍ തിരിച്ചെത്താനാവും ഹൈദരാബാദിന്റെ ശ്രമം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ