SRH UPDATES: എസ്ആർഎച്ച് ഉടമ കാവ്യ മാരൻ എതിരാളിയുമായി പ്രണയത്തിൽ? ഒടുവിൽ കാമുകനെ കണ്ടെത്തി സോഷ്യൽ മീഡിയ

സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) ഉടമയായ കാവ്യ മാരൻ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) യിലെ ടീമിന്റെ മത്സരങ്ങളിൽ അവരുടെ സാന്നിധ്യം അറിയിക്കാറുണ്ട്. മത്സരങ്ങൾക്ക് ഇടയിൽ ഉള്ള നിമിഷങ്ങളിലെ അവരുടെ ആഘോഷവും, സന്തോഷം, സങ്കടവും ഒകെ കലർന്ന മുഖഭാവങ്ങൾ അടങ്ങുന്ന വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സമീപകാല റിപ്പോർട്ട് പ്രകാരം, കാവ്യയും പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിൽ ആണെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. 2012 ൽ പുറത്തിറങ്ങിയ ‘കൊലവേരി ദി’ എന്ന ഗാനത്തിന് ശേഷം അനിരുദ്ധ് സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായി. വാർത്തകൾ പ്രകാരം, ഇരുവരും കുറച്ചധികം നാളുകളായി പ്രണയത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാണ് നിലവിൽ അനിരുദ്ധ് രവിചന്ദർ. 1992 ൽ കാവ്യയുടെ പിതാവ് കലാനിധി മാരൻ സ്ഥാപിച്ച സൺ ഗ്രൂപ്പ് ബാനറിൽ നിരവധി ഗാനങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനും (സിഎസ്‌കെ) വേണ്ടി നിരവധി പാട്ടുകൾ അനിരുദ്ധ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 23 ന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ അനിരുദ്ധിന്റെ തകർപ്പൻ പ്രകടനത്തിന് ശേഷം, ഗായകന്റെ ആരാധകർ 34 കാരനെ മാരനുമായി ബന്ധിപ്പിക്കാൻ തുടങ്ങി.

അനിരുദ്ധ് ഭാഗമായ പല ഷോകളിലും കാവ്യയുടെ സാന്നിധ്യമാണ് ആരധകരുടെ സംശയം വർദ്ധിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോടൊന്നും ഇരുവരും ഇതുവരെ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല എന്നും ശ്രദ്ധിക്കണം.

അതേസമയം കാവ്യയുടെ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 80 റൺസ് ജയം സ്വന്തമാക്കിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 16.4 ഓവറിൽ 120ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറ, വരുൺ ചക്രവർത്തി എന്നിവരാണ് ഹൈദരബാദിനെ തകർത്തത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും