IPL 2025: ഇവന്മാര്‍ ഇങ്ങനെ കളിക്കുവാണേല്‍ എന്റെ പണി തെറിക്കും, ഹൈദരാബാദിന്റെ ബാറ്റര്‍മാരെ നിര്‍ത്തിപ്പൊരിച്ച് കോച്ച് വെട്ടോറി

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന്റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. തുടര്‍ തോല്‍വികളില്‍ നിന്നും വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ. ഇതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് അവര്‍. എന്നാല്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നില ഇപ്പോഴും പരുങ്ങലിലാണ്. കഴിഞ്ഞ സീസണില്‍ കണ്ട ഒരു ബാലന്‍സ്ഡ് ടീമിന്റെ ശ്രദ്ധേയ പ്രകടനം ഇത്തവണ അവരില്‍ നിന്നുണ്ടാകുന്നില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ അവര്‍ ഉടന്‍ ഈ സീസണില്‍ നിന്നും പുറത്താകാനുളള സാധ്യത കൂടുതലാണ്.

അതേസമയം ഹൈദരാബാദിന്റെ ബാറ്റര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ഡാനിയേല്‍ വെട്ടോറി. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് ഉള്‍പ്പെടെയുളള എസ്ആര്‍എച്ച് ബാറ്റര്‍മാര്‍ സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടണമെന്നും കളിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും വെറ്റോറി പറയുന്നു. പിച്ചിന്റെ അവസ്ഥയില്‍ ടീമിന് വലിയ നിയന്ത്രണമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ അത് അവര്‍ക്ക് പ്രതികൂലമായി ബാധിക്കും. കൂടുതല്‍ ബുദ്ധിമുട്ടുളള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തന്റെ ടീം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ പോലുളളവരുടെ കാര്യത്തില്‍.

ഈ സീസണില്‍ ഹോംമാച്ചുകളില്‍ മാത്രമാണ് സണ്‍റൈസേഴ്‌സിന് ജയിക്കാനായത്. എവേ മത്സരങ്ങളില്‍ എല്ലാം വലിയ തോല്‍വികളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും വമ്പന്‍ താരനിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ മാത്രമാണ് ഹൈദരാബാദ് ടീം ഒന്നടങ്കം തിളങ്ങിയത്. ഈ മത്സരത്തില്‍ 250 റണ്‍സിലധികം ടീം സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടുളള മത്സരങ്ങളില്‍ എല്ലാവരും കളി മറക്കുന്ന കാഴ്ചയാണ് കാണാനായത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി