ഭാജിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീശാന്ത്; കരണത്ത് അടിച്ചത് ഓര്‍മ്മയുണ്ടോ എന്ന് ആരാധകര്‍

ക്രിക്കറ്റ് കളത്തിലെ വീറുറ്റ പോരാളിയായിരുന്നു മലയാളി പേസര്‍ എസ്.ശ്രീശാന്ത്. ചൂടന്‍ സ്വഭാവം ശ്രീശാന്തിന് നൊമ്പരങ്ങളും സമ്മാനിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ തല്ലിയത്. വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭവം വീണ്ടും ആരാധകരുടെ ഓര്‍മ്മയിലെത്തി.

ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഹര്‍ഭജന് ഒപ്പമുള്ള ചിത്രം ശ്രീശാന്ത് പങ്കുവച്ചതാണ് കരണത്തടി സംഭവത്തെ വീണ്ടും ശ്രദ്ധയില്‍കൊണ്ടുവന്നത്. ചിത്രത്തിന് ലഭിച്ച കമന്റുകളുടെ കൂട്ടത്തില്‍ ‘ ആ കരണത്തടി ഓര്‍മ്മയുണ്ടോ എന്ന’ ചോദ്യം ഉയര്‍ന്നു. പഴയ ഐപിഎല്‍ കാലം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്നും ആരാധകരിലൊരാള്‍ ചോദിക്കുന്നുണ്ട്.

2008ലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സ്ലാപ്‌ഗേറ്റ് സംഭവം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ മത്സരശേഷം കരണത്തടിക്കുകയായിരുന്നു. ശ്രീയെ ഹര്‍ഭജന്‍ കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു. പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ ചിത്രം അന്ന് വലിയ വിവാദത്തിന് വഴിയൊരുക്കി. ശ്രീശാന്തിനെ തല്ലിയതിന്റെ പേരില്‍ ഹര്‍ഭജനെ ടൂര്‍ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ശ്രീയും ഭാജിയും തമ്മിലെ സൗഹൃദം ഉലയാന്‍ സംഭവം കാരണമായില്ലെന്നത് മറ്റൊരു കാര്യം.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ