പുറത്താക്കിയ താരത്തെ തിരിച്ച് വിളിച്ചു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് തമീം

ക്രിക്കറ്റ് കളിക്കളത്തില്‍ നിന്നും മാന്യത വറ്റുകയാണെന്ന മുറവിളികള്‍ ഉയര്‍ത്തുന്നവര്‍ ഈ കാഴ്ച്ചയൊന്ന് കാണണം. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിനിടെ ഒരു നായകന്‍ പ്രകടമാക്കിയത് സമാനകളില്ലാത്ത സ്‌പോട്‌സ്മാന്‍ സ്പിരിറ്റായിരുന്നു. ബംഗ്ലാദേശ് താരം കൂടിയായ തമീം ഇഖ്ബാലണ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയ്യടിയും നേടുന്നത്.

സംഭവമിതാണ്. ചിറ്റഗോംഗില്‍ കോമില വിക്ടോറിയന്‍സും ധാക്ക ഡൈനാമിറ്റ്സും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്നു. 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ധാക്കയുടെ ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലെ രണ്ടാംപന്ത്. ധാക്കയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ വേണ്ടത് 44 റണ്‍സ്.

ക്രീസില്‍ കെവന്‍ കൂപ്പറും ജഹറുള്‍ ഇസ്ലാമും. ഡ്വെയ്ന്‍ ബ്രാവോ പന്തെറിയുന്നു. രണ്ടാം പന്തില്‍ സിംഗിളിനായി കൂപ്പര്‍ ഓടിയെങ്കിലും ബ്രാവോയുമായി കൂട്ടിയിടിക്കുന്നു. ഇരുവരും നിലത്തുവീഴുന്നു. ഇതിനിടെ നോണ്‍സ്ട്രൈക്കര്‍ റണ്ണിനായി ഓടിയെങ്കിലും വേദനായാല്‍ പുളഞ്ഞ കൂപ്പര്‍ റണ്ണിനായി ശ്രമിക്കാതെ നിന്നു. ഫീല്‍ഡര്‍മാര്‍ കൂപ്പറിനെ അനായാസം റണ്ണൗട്ടാക്കി.

ഇനിയാണ് ഈ സംഭവത്തിലെ ട്വിസ്റ്റ്. പവലിയനിലേക്ക് തിരിച്ച് നടക്കുകയായിരുന്ന കൂപ്പറെ ഓടിയെത്തിയ നായകന്‍ തമീം ഇഖ്ബാല്‍ ക്രീസിലേക്ക് തന്നെ തിരിച്ച്് വരണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ കൂപ്പര്‍ ഈ ആവശ്യം ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഇതോടെ കൂപ്പറെ പിന്നില്‍ വട്ടം ചുറ്റി ക്രീസിലേക്ക് തന്നെ തിരിച്ച് വരണമെന്ന് തമീം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അമ്പയര്‍മാരും ഇതിന് പച്ചക്കൊടി വീശിയതോടെ കൂപ്പര്‍ ക്രീസില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ആ കാഴ്ച്ച കാണാം

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍