'ഒരു ഘട്ടത്തില്‍ ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായി'; ദ്രാവിഡിനോടുണ്ടായിരുന്ന ഇഷ്ടം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരസുന്ദരി, ഇപ്പോഴും സിംഗിള്‍!

ഇന്ത്യന്‍ ടീമിന്റെ വന്‍മതിലായിരുന്നു സൂപ്പര്‍ ബാറ്റര്‍ രാഹുല്‍ ദ്രാവിഡ്. കളിമതിയാക്കി മൈതാനം വിട്ടപ്പോഴും താരം വീണ്ടും സ്വന്തം രാജ്യത്തിനായി തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ ടീമിന്റെ തലച്ചോറാണ് ദ്രാവിഡ്, മുഖ്യ പരിശീലകന്‍. മൈതാനത്തും പുറത്തും അന്നും ഇന്നും ദ്രാവിഡ് സൂപ്പറാണ്. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന വ്യക്തിത്വം. ഇപ്പോഴിതാ ദ്രാവിഡിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടി. ഒരു കാലത്ത് ദ്രാവിഡിനോട് തനിക്ക് പ്രണയമായിരുന്നെന്ന് അനുഷ്‌ക അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‌ക ഷെട്ടി പറഞ്ഞത്. ‘രാഹുല്‍ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. ഞാന്‍ വളര്‍ന്നത് മുതല്‍ എനിക്ക് അദ്ദേഹത്തോട് ഒരു പ്രണയം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായി’ എന്നാണ് അനുഷ്‌ക പറഞ്ഞത്.

നാല്‍പ്പത് പിന്നിട്ടിട്ടും അനുഷ്‌ക സിംഗിള്‍ ലൈഫാണ് നയിക്കുന്നത്. അനുഷ്‌കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേര്‍ത്ത് വെച്ച് ഗോസിപ്പുകള്‍ നിരന്തരം വരാറുണ്ടെങ്കിലും ഇതിലൊന്നും നടി പ്രതികരിച്ചിരുന്നില്ല. അതിനാല്‍ തന്നെ രാഹുല്‍ ദ്രാവിഡിനോടുണ്ടായിരുന്ന ഇഷ്ടം വെളിപ്പെടുത്താന്‍ അനുഷ്‌ക തയ്യാറായത് ശരിക്കും ഉള്ളില്‍ തട്ടിയ പ്രണയമായതിനാലാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

വിജേത പെന്‍ധര്‍ക്കര്‍ ആണ് ദ്രാവിഡിന്റെ ഭാര്യ. ഇരുവരും ഫാമിലി സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. 2003 മേയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ