ഇന്ന് എന്താണ് വിരമിക്കല്‍ ദിവസമോ, മാക്‌സ്‌വെല്ലിന് പിന്നാലെ ക്ലാസന്റെയും വിരമിക്കല്‍, ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നിലെ കാരണമിത്‌

ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. 33കാരനായ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ ആരാധകരെ അറിയിച്ചത്. കുടുംബത്തിനും ഭാവിക്കും പ്രാധാന്യം നല്‍കാനാണ് ഈ തീരുമാനമെന്നാണ് താരം കുറിച്ചത്.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുമ്പോള്‍ എനിക്ക് ഇത് ഒരു ദുഖകരമായ ദിവസമാണ്. എനിക്കും എന്റെ കുടുംബത്തിനും ഭാവിയില്‍ എന്താണ് ഏറ്റവും നല്ലതെന്ന് തീരുമാനിക്കാന്‍ വളരെ സമയമെടുക്കേണ്ടി വന്നു. അത് ശരിക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു, പക്ഷേ എനിക്ക് പൂര്‍ണ്ണ സമാധാനത്തോടെ കഴിയുന്ന ഒന്നായിരുന്നു’, ക്ലാസന്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 60 ഏകദിന മത്സരങ്ങളാണ് ഹെന്റിച്ച് ക്ലാസന്‍ കളിച്ചിട്ടുളളത്. ഇത്രയും മത്സരങ്ങളിലെ 55 ഇന്നിങ്‌സുകളില്‍ നിന്നായി 2141 റണ്‍സ് ക്ലാസന്‍ നേടി. 174 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 43.96 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 117ഉം. 11 അര്‍ധസെഞ്ച്വറികളും നാല് സെഞ്ച്വറികളും ഏകദിനത്തില്‍ ക്ലാസന്‍ നേടി.

58 ടി20 മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്കയ്ക്കായി ക്ലാസന്‍ കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 1000 റണ്‍സ് താരം നേടി. 141.85 ആണ് ടി20യിലെ ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്. 23.26 ആണ് ശരാശരി. 81 റണ്‍സാണ് ടി20യിലെ ക്ലാസന്റെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് അര്‍ധസെഞ്ച്വറികളാണ് ഈ ഫോര്‍മാറ്റില്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ക്ലാസന്‍ കളിച്ചിട്ടുളളത്. എട്ട് ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത താരം 104 റണ്‍സ് നേടി. 35 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായി ക്ലാസന്‍ കളിച്ചു. 48 ഐപിഎല്‍ മത്സരങ്ങള്‍ ഇതുവരെ കളിച്ച താരം 1480 റണ്‍സ് നേടി. ഏഴ് അര്‍ധസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും ഐപിഎലില്‍ ക്ലാസന്‍ നേടി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ