24-ാം തിയതി നിര്‍ണായകം, ധോണിയ്ക്ക് കുരുക്ക് മുറുക്കി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇനി രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. കളിക്കളത്തില്‍ തുടരണമോ അതോ വിരമിക്കണോയെന്ന കാര്യത്തില്‍ ധോണിയുടെ നിലപാടെന്ത് എന്നറിയാന്‍ തന്നെയാണ് പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ തീരുമാനം.

ധോണിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മാസം 24-ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നുംം ഗാംഗുലി പറഞ്ഞു.

അന്നുതന്നെയാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നതിനാല്‍ ധോണിയ്ക്ക് ഏറെ നിര്‍ണായകമാണ് ഈ ദിനം.

“”ധോണിയുടെ കാര്യം 24-ന് സെലക്ടര്‍മാരുമായി സംസാരിക്കും. സെലക്ടര്‍മാരുടെ അഭിപ്രായം ചോദിച്ച ശേഷം മാത്രമെ എന്തെങ്കിലും അഭിപ്രായം അറിയിക്കാന്‍ കഴിയൂ.”” ഗാംഗുലി പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോക കപ്പ് മുന്നില്‍ നില്‍ക്കെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഒരുക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിലും സഞ്ജുവോ റിഷഭ് പന്തോ ടീമിലെത്തും. ഏകദിന ലോക കപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടു നിന്ന ധോണി ഇതുവരെ ഭാവിയെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഇതിനിടെ ധോണിയില്ലാതെ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇന്ത്യ കളിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഗാംഗുലി ഇടപെടാനൊരുങ്ങുന്നത്.

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്