ടീം ഇന്ത്യയില്‍ അവര്‍ രണ്ട് പേരും ഇല്ലാത്തത് അമ്പരപ്പിക്കുന്നു: ഗാംഗുലി

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവതാരം ശുഭ്മാന്‍ ഗില്ലും യുവതാരം അജിക്യ രഹാനയും ഉള്‍പ്പെടാത്തതില്‍ അത്ഭുതപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇരുവരേയും ടീമിലേക്ക് പരിഗണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഗാംഗുലി ട്വീറ്റ് ചെയ്തു.

നേരത്തേയും രഹാനയ്ക്കും ശുഭ്മാന്‍ ഗില്ലിനുമെല്ലാമായി വാദിച്ചിട്ടുളള താരമാണ് ഗാംഗുലി. ഇന്ത്യന്‍ ടീമില്‍ രഹാനയെ പരിഗണിക്കാത്തതിനെതിരെ പലപ്പോഴും ഗാംഗുലി തന്റെ വിയോജിപ്പ് രേഖപ്പെടുത്താറുണ്ട്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20, ടെസ്റ്റ് ടീമുകളെ ഇന്ത്യ പ്രഖ്യാപിച്ചത്. രഹാന ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഒരു ടീമിലേക്കും പരിഗണിച്ചിരുന്നില്ല. ഇത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഗില്ലിന് ഇനിയും അവസരം ഉണ്ടെന്നാണ് ചീഫ് സെലക്ടര്‍ പ്രസാദ് ഗില്ലിനെ ഒഴിവാക്കിയതിനെ കുറിച്ച് പറഞ്ഞത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ എയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഗില്ല് കാഴ്ച്ചവെച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 218 റണ്‍സെടുത്ത താരം മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തതും ഗില്ലിനെ ആയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍