IND VS ENG: അവൻ ആ ശീലം മാറ്റിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, എത്ര പറഞ്ഞുകൊടുത്തിട്ടും മാറുന്നില്ല, പന്തിനെതിരെ തുറന്നടിച്ച് ​ഗാം​ഗുലി

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിന് ഉപദേശവുമായി മുൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലി. പന്ത് ഇനിയെങ്കിലും സാഹചര്യം നോക്കി കളിക്കണമെന്ന് ​ഗാം​ഗുലി ആവശ്യപ്പെട്ടു. ഓസ്ട്രേലിയക്കെതിരെ ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മോശം ഷോട്ട് സെലക്ഷന്റെ പേരിൽ വലിയ വിമർശനമാണ് റിഷഭ് പന്തിനെതിരെ വന്നത്. ഇതിന് പിന്നാലെയാണ് സൗരവ് ​ഗാം​ഗുലിയും പന്തിനെ വിമർശിച്ച് രം​ഗത്തെത്തിയത്.

പന്ത് ഓസ്ട്രേലിയയിൽ കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ​ഗാം​ഗുലി തുറന്നടിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കാനും പോരാട്ടവീര്യം കാണിക്കാനും പന്തിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പന്ത് പവർഹിറ്ററാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ സാഹചര്യത്തിനനുസരിച്ച് പൊരുത്തപ്പെടുകയും കളിക്കുകയും ചെയ്യണമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം പറഞ്ഞു.

“വളരെ നന്നായി പ്രതിരോധ ബാറ്റിങ് കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമാണ് പന്തെന്ന് ​ഗാം​ഗുലി പറയുന്നു. അതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം പോരാടുകയും തളരുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആക്രമണശൈലി ആവാം. എന്നാൽ സാഹചര്യത്തിനനുസരിച്ച് കരുതലോടെ കളിക്കുക. അദ്ദേഹം ഒരു സ്ട്രോക്ക് മേക്കർ ആണെന്ന് എനിക്കറിയാം, അതാണ് അദ്ദേഹത്തിന്റെ ശക്തി, പക്ഷേ അദ്ദേഹം അതിനനുസരിച്ച് പൊരുത്തപ്പെടുകയും കളിക്കുകയും ചെയ്യേണ്ടിവരും”, ​ഗാം​ഗുലി കൂട്ടിച്ചേർത്തു.

Latest Stories

വി എസ് അച്യുതാനന്ദന്റെ വേർപാട്; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വെറുതേയിരുന്നപ്പോൾ എന്നെത്തേടി വന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, അതിന് മുമ്പുവരെ അവസരം കിട്ടാൻ വേണ്ടി നടക്കുകയായിരുന്നു : രാജേഷ് മാധവൻ

IND vs ENG: "അവൻ എക്കാലവും ഒരു വിശ്വത ഓൾറൗണ്ടറായിരിക്കും"; കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യുവതാരത്തെ പിന്തുണച്ച് രവി ശാസ്ത്രി

‘ആരോഗ്യവാനായി ഇരിക്കട്ടെ’; രാജിവെച്ച ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

ഏഷ്യാ കപ്പ് റദ്ദാക്കിയാൽ പാകിസ്ഥാൻ കുഴപ്പത്തിലാകും, കാത്തിരിക്കുന്നത് മുട്ടൻ പണി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു

മുന്നോട്ട് തന്നെ; സ്വർണവിലയിൽ വർദ്ധനവ്, പവന് 840 രൂപ കൂടി

'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്'; സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ട വിഎസ്; സുജ സൂസന്‍ ജോര്‍ജ് ഓര്‍ക്കുന്നു

സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, കുടുംബത്തിന് ധനസഹായവുമായി ചിമ്പുവും

ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; യോഗം വിളിച്ച് കോൺഗ്രസ്, ഖാർഗെയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകി