ഒടുവില്‍ ദാദ വഴങ്ങി, ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സമ്മതം മൂളിയ വിവരം ഗാംഗുലി തന്നെയാണ് വെളിപ്പെടുത്തിയത്.

“ശരിയാണ് എന്റെ ജീവിതം പറയുന്ന സിനിമ എടുക്കുന്നതിന് സമ്മതമാണെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ഈ ഘട്ടത്തില്‍ സംവിധായകന്‍ ആരാണെന്ന് പറയുക സാദ്ധ്യമല്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുക്കും” ഗാംഗുലി പറഞ്ഞു.

ചിത്രം ഏറെക്കുറെ ഉറപ്പായതോടെ ഗാംഗുലിയുടെ കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുക എന്നതാണ് ഉയരുന്ന ചോദ്യം. രണ്‍ബീര്‍ കപൂറിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഗാംഗുലി തന്നെ രണ്‍ബീറിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ മറ്റ് രണ്ട് താരങ്ങള്‍ കൂടി പരിഗണനയില്‍ ഉണ്ടെന്നാണ് അറിയുന്നത്.

200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി