IPL 2025: ഒരോവറില്‍ അഞ്ച് സിക്‌സടിച്ചവനെയൊക്കെ എന്തിനാണ് തഴയുന്നത്, അവന് ബാറ്റിങ് പൊസിഷനില്‍ മാറ്റം കൊടുക്കണം, നിര്‍ദേശവുമായി സൗരവ് ഗാംഗുലി

ഐപിഎലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ വീണ്ടും മധ്യഭാഗത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്ഥാനം. അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് അവര്‍ക്കുളളത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത കഴിഞ്ഞ തവണത്തെ പോലെയുളള പ്രകടനം  ഇത്തവണ ആവര്‍ത്തിക്കുന്നില്ല എന്നത് അവരുടെ പോരായ്മയാണ്. ടീമിലെ ഫിനിഷറായ റിങ്കു സിങ്ങിനെ പലപ്പോഴും വൈകി ഇറക്കുന്നത് സംബന്ധിച്ച് വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് കെകെആറിനുണ്ടായിട്ടുളളത്. ലഖ്‌നൗവിനെതിരായ കഴിഞ്ഞ കളിയില്‍ എട്ടാമനായിട്ടാണ് റിങ്കു സിങ് ഇറങ്ങിയിരുന്നത്.

ഒരു ഘട്ടത്തില്‍ ടീം പരാജയമുറപ്പിച്ച സമയത്തായിരുന്നു റിങ്കുവിന്റെ വരവ്. എന്നാല്‍ 15 ബോളില്‍ 38 റണ്‍സെടുത്ത് കൊല്‍ക്കത്തയെ വിജയത്തിന് അടുത്ത് വരെ എത്തിക്കാന്‍ റിങ്കുവിനായി. വെറും നാല് റണ്‍സിനായിരുന്നു ലഖ്‌നൗവിനോട് കെകെആര്‍ കഴിഞ്ഞ കളിയില്‍ അടിയറവ് വച്ചത്. അതേസമയം റിങ്കു സിങിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മനസുതുറന്നിരുന്നു. റിങ്കു സിങിനെ വളരെ താഴെയായി ബാറ്റിങ്ങില്‍ ഇറക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

“കൊല്‍ക്കത്തയ്ക്ക് അതിശയകരമായ ചില കളിക്കാരുണ്ട്. ക്യാപ്റ്റന്‍ രഹാനെ തന്നെ മികച്ച ഫോമിലാണ്. എന്റെ ഒരേയൊരു ആശങ്ക റിങ്കു സിങിനെ വളരെ താഴെയായി ബാറ്റിങ്ങ് പൊസിഷനില്‍ ഇറക്കുന്നുവെന്നതാണ്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ തുടക്കസമയമാണ്. എനിക്ക് ഉറപ്പുണ്ട് മതിയായ അവസരങ്ങള്‍ ടീമിലെ എല്ലാവര്‍ക്കും ലഭിക്കുമെന്ന്, സൗരവ് ഗാംഗുലി പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി