നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിന് മാപ്പ്, ഇനി ആ തെറ്റ് ആവർത്തിക്കില്ല; ആരാധകരോട് ശ്രീലങ്കൻ താരം പറയുന്നത് ഇങ്ങനെ

2024 ലെ ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടാത്തതിന് “രാജ്യത്തെ മുഴുവൻ നിരാശപ്പെടുത്തുന്നതിന്” മാപ്പ് പറഞ്ഞ് ശ്രീലങ്കയുടെ വെറ്ററൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്. മികച്ച ബൗളിംഗ് ആക്രമണവും മാന്യമായ ബാറ്റിംഗ് നിരയുമായാണ് ശ്രീലങ്ക ടൂർണമെൻ്റിൽ ഇറങ്ങിയത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് വിക്കറ്റിൻ്റെ തോൽവി, ബംഗ്ലാദേശിനോട് രണ്ട് വിക്കറ്റിൻ്റെ നേരിയ തോൽവി, നേപ്പാളിനെതിരെ നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ മൂന്ന് കളികളിൽ അവർക്ക് ഒരു പോയിൻ്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.

“ഞങ്ങൾ മുഴുവൻ രാജ്യത്തെയും നിരാശപ്പെടുത്തി, ഞങ്ങൾ സ്വയം നിരാശരായതിനാൽ ഞങ്ങൾ ഖേദിക്കുന്നു,” മാത്യൂസ് പത്രസമ്മേളനത്തിൽ പറഞ്ഞു. “ഞങ്ങൾ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടു, പക്ഷേ അത് വിഷമിക്കേണ്ട കാര്യമല്ല. ഞങ്ങൾ രണ്ടാം റൗണ്ടിൽ എത്താത്തത് നിർഭാഗ്യകരമാണ്.”

ടൂർണമെൻ്റിന് മുമ്പ്, അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും തുടർച്ചയായി വിജയിച്ച് ലങ്ക ഫോമിലായിരുന്നു.

“ഞങ്ങൾ ഖേദിക്കുന്നു, കാരണം ബംഗ്ലാദേശിൽ അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവയ്‌ക്കെതിരെ ഞങ്ങൾ കളിച്ച രീതി, ഈ ടൂർണമെൻ്റിൽ ഞങ്ങൾ ഞങ്ങളുടെ കഴിവുകളോട് നീതി പുലർത്തിയില്ലെന്ന് ഞാൻ കരുതി,” മാത്യൂസ് കൂട്ടിച്ചേർത്തു. “നിങ്ങൾ ഒരു ലോകകപ്പിൽ വരുമ്പോൾ, നിങ്ങൾക്ക് ഒരു ടീമിനെയും നിസ്സാരമായി കാണാനാവില്ല, പക്ഷേ നിർഭാഗ്യവശാൽ, ലോകകപ്പിന് തൊട്ടുമുമ്പ് ഞങ്ങൾ ആ ടീമുകൾക്കെതിരെ കളിച്ച രീതി, പിന്നീട് ഞങ്ങൾ ഇവിടെ വന്നപ്പോൾ അവർക്ക് എതിരെ കളിച്ച രീതി. ഈ വ്യത്യാസമാണ് ഞങ്ങളെ ചതിച്ചത്.” മാത്യൂസ് പറഞ്ഞു,

സൂപ്പർ 8 ഘട്ടത്തിലേക്ക് ദക്ഷിണാഫ്രിക്ക ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ