എന്തോ എന്നെ ഇഷ്ടമാണ് ഇന്ത്യക്കാർക്ക് എന്നെ, ഐ ലവ് ഇന്ത്യ; നിങ്ങൾ നിർബന്ധിച്ചാൽ ഞാൻ അങ്ങോട്ട് വരാം

ദുബായിൽ പാക്കിസ്ഥാനെതിരെ രോഹിത് ശർമ്മയും കൂട്ടരും അഞ്ച് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള സമവാക്യത്തിന് ഒരു മാറ്റവും വന്നില്ല. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനിടെ ഇരുവശത്തുമുള്ള ക്രിക്കറ്റ് താരങ്ങൾ പരസ്പരം ചിരി പങ്കുവെക്കുന്ന വീഡിയോ വളരെ വേഗം വൈറൽ ആയിരുന്നു.

ആരാധകരുമായുള്ള താരങ്ങളുടെ ആശയവിനിമയവും അങ്ങനെതന്നെ. പാകിസ്ഥാൻ ആരാധകർ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പമുള്ള ഫോട്ടോ എടുക്കാൻ സന്തോഷത്തോടെ ചേർന്ന് നിൽക്കുന്നു. സാധാരണ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കഴിഞ്ഞ് മടങ്ങുമ്പോൾ വഴക്ക് പതിവാണെങ്കിലും ഇത്തവണ ഇരുടീമിന്റെ ആരാധകരും സന്തോഷത്തിലാണ് മടങ്ങിയത്.  നല്ല ഒരു മത്സരം കാണാനായതിൽ എല്ലാവരും ആഹ്ളാദത്തിലായിരുന്നു.

ഇപ്പോൾ ഇന്ത്യൻ ആരാധകരുടെ ഇടയിലെ ചർച്ചാവിഷയം ഹസൻ അലിയാണ്. ചൊവ്വാഴ്ച, പാകിസ്ഥാൻ പരിശീലന സെഷനിൽ, ഒരു ഇന്ത്യൻ യുവതി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഹസൻ അലി “ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു” എന്ന് പറയുന്നത് കേട്ടു. യുവതിയുടെ അരികിൽ നിന്ന മറ്റൊരാൾ തനിക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ടെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളറെ അറിയിക്കുകയും ഒരു സെൽഫി അഭ്യർത്ഥിക്കുകയും ചെയ്തു. “ഇന്ത്യ സേ ഫാൻ ടോ ഹോംഗെ ഹായ് നാ (തീർച്ചയായും ഇന്ത്യയിൽ നിന്നുള്ള ആരാധകരുണ്ടാകും)”, സെൽഫിക്ക് പോസ് ചെയ്യുന്നതിനുമുമ്പ് ഹസ്സൻ അലി പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു