'സ്ലെഡ്ജിംഗ്' ക്രിക്കറ്റ് എന്ന ഗെയിമിന്റെ മാറ്റ് കൂട്ടുന്ന ഒരു കല, എന്നാല്‍ കോഹ്ലി അതില്‍ പരാജയപ്പെട്ടു

മുഹമ്മദ് തന്‍സീ

സ്ലെഡ്ജിംഗ് എന്നതു ക്രിക്കറ്റ് എന്ന ഗെയിമിന്റെ മാറ്റ് കൂട്ടുന്ന ഒരു കല ആയാണ് ഞാന്‍ മനസ്സിലാക്കുന്നത്, അല്ലാതെ മഹാ അപരാധം ആയിട്ടല്ല. ജെന്റില്‍സ്മാന്‍സ് ഗെയിം എന്ന വിശേഷണ ത്തോട് യോജിപ്പുമില്ല. സ്ലഡ്ജിങ് എന്നും മാച്ച് രസകരമാക്കിയിട്ടേ ഉള്ളു.

പക്ഷേ സ്ലഡ്ജിങിന് ശേഷമുള്ള ഇമ്പാക്ട്, അത് അത് പോസിറ്റിവ് ആയും നെഗറ്റീവ് ആയും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. 2007 ലെ യുവരാജ് അടിച്ച 6 സിക്‌സുകള്‍ എന്ന് എവിടെയൊക്കെ പരാമര്‍ശിക്കുന്നുണ്ടോ അവിടെയൊക്കെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്റെയും പേര് ചേര്‍ത്ത് വായിക്കപ്പെടുന്നതും ഇതുകൊണ്ടാണ്.

പറഞ്ഞ് വന്നത് കോഹ്ലി ബെയര്‍‌സ്റ്റോയെ സ്ലഡ്ജ ചെയ്തത് മൂലം ഉണ്ടായ ആ ഇന്നിംഗ്സിനെ പറ്റിയും തുടര്‍ന്നുണ്ടായ വിമര്‍ശനത്തെ പറ്റിയും ആണ്. കോഹ്ലി വിമര്‍ശനത്തിനതീതനൊന്നും അല്ല. കോഹ്ലിയും വിമര്‍ശിക്കപ്പെടും.

സ്ലഡ്ജിംഗ് ചെയ്തു വിജയിച്ചാല്‍ അത് ആഘോഷിക്കപ്പടുന്നത് പോലെ പരാജയപ്പെട്ടാല്‍ വിമര്‍ശന വിധേയവും ആകും. Great attempt from Virat Kohli, But failed.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക