എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ടി 20 യിൽ 7 വിക്കറ്റുകൾക്ക് വിജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിട്ട് നിൽക്കുന്നു. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയിക്കാൻ നിർണായകമായത്. ഹർഷിത് റാണ, അർശ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

ബാറ്റിംഗിൽ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 18 പന്തിൽ മൂന്നു ഫോറുകളും സിക്സറുകളും അടക്കം 35 റൺസ് നേടി. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 5 ഫോറടക്കം 28 പന്തുകളിൽ 28 റൺസ് നേടി. കൂടാതെ തിലക് വർമ്മ (26) ശിവം ദുബൈ (10*) എന്നിവരും മികച്ച പ്രകടനം നടത്തി.

നാളുകൾ ഏറെയായി മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നലെ നടന്ന മത്സരത്തിലും ഫ്ലോപ്പായിരുന്നു. 11 പന്തുകളിൽ 2 ഫോർ അടക്കം 12 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തെ ടീമിൽ നിന്നും മാറ്റി നിർത്തണം എന്ന ആവശ്യവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിന് മുൻപ് സൂര്യ തന്റെ ഫോം വീണ്ടെടുത്തില്ലെങ്കിൽ സ്‌ക്വാഡിൽ ഉൾപെടാനുള്ള സാധ്യത വളരെ കുറവായിരിക്കും.

Latest Stories

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം

'മന്ത്രിസഭയ്ക്ക് തന്നെ പുഴുക്കുത്ത്; മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരാളില്ല'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ല, 'സന്ദേശമയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമായേ കാണാനാകൂ'; ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ