IPL 2025: അവനാണ് ഞങ്ങളുടെ തുറുപ്പുചീട്ട്, ആ സൂപ്പര്‍താരം ഫോമിലായാല്‍ പിന്നെ ഗുജറാത്തിനെ പിടിച്ചാല്‍ കിട്ടില്ല, എന്തൊരു ബാറ്റിങാണ് അദ്ദേഹമെന്ന്‌ ശുഭ്മാന്‍ ഗില്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ 10 വിക്കറ്റ് വിജയത്തോടെ പ്ലേഓഫില്‍ എത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നാണ് ഗുജറാത്ത് ടേബിള്‍ ടോപ്പര്‍മാരായത്. സായി സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഒരുമിച്ചുളള ഓപ്പണിങ് കൂട്ടുകെട്ട് അവരുടെ വിജയം എളുപ്പമാക്കി. 61 പന്തില്‍ 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് സായി നേടിയത്.

സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ വീണ്ടും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം. ഇന്നലത്തെ ഇന്നിങ്ങ്‌സോടെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ് താരം. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സായിയുടെ സെഞ്ച്വറി പ്രകടനത്തെ നായകന്‍ ഗില്‍ പുകഴ്ത്തിയിരുന്നു. “സുദര്‍ശന്‍ ഈ സീസണില്‍ മികച്ച ഫോമിലാണ്. തനിക്ക് ലഭിച്ച തുടക്കം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് കഴിഞ്ഞ രീതി.

സാഹചര്യങ്ങളും കണ്ടീഷന്‍സും നിങ്ങള്‍ കാണുന്നുണ്ട്. കളി പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, മറ്റാര്‍ക്കും അത് വിട്ടുകൊടുക്കരുത്, കാരണം ഇതുപോലുള്ള ഒരു വിക്കറ്റില്‍ രണ്ട് വിക്കറ്റുകള്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം. പകുതിയില്‍ ഞങ്ങള്‍ 10-15 റണ്‍സ് അധികമായി രാജസ്ഥാന് നല്‍കി, അവര്‍ നന്നായി ബാറ്റ് ചെയ്തു, പന്ത് കറങ്ങുന്നുണ്ടായിരുന്നു”, ഗില്‍ പറഞ്ഞുനിര്‍ത്തി. 53 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 93 റണ്‍സ് നേടി ഗില്ലും സായിക്ക് മികച്ച പിന്തുണ നല്‍കി. ഓറഞ്ച് ക്യാപ്പ് മത്സരത്തില്‍ സുദര്‍ശന് പിന്നില്‍ നിലവില്‍ രണ്ടാമതാണ് ഗില്ലുളളത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ