സാറയുമായി ഡേറ്റിംഗിലാണോ?; ഒടുവില്‍ പ്രതികരിച്ച് ഗില്‍

ബോളിവുഡ് നടി സാറാ അലി ഖാനുമായി ഡേറ്റിംഗ് നടത്തുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍. പ്രീതിയുടെയും നീതി സിമോസിന്റെയും പഞ്ചാബി ചാറ്റ് ഷോയായ ദില്‍ ദിയാന്‍ ഗല്ലനിലാണ് സാറയുമായി താന്‍ യഥാര്‍ത്ഥത്തില്‍ ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയത്.

ഗില്‍ നടിയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘ഒരുപക്ഷേ’ എന്നായിരുന്നു സമൃദ്ധമായി ഗില്‍ മറുപടി നല്‍കിയത്. സത്യം വെളിപ്പെടുത്താന്‍ കൂടുതല്‍ പ്രേരിപ്പിച്ചപ്പോള്‍, ”സാര ദാ സാര സച്ച് ബോള്‍ ദിയ. ആവാം ആവാതിരിക്കാം.’ എന്നാണ് താരം പ്രതികരിച്ചത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ സാറയും ഗില്ലും മുംബൈയില്‍ അത്താഴം കഴിക്കുന്നത് ഒരു സ്ത്രീ ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. ഇതില്‍ എരിവുംപുളിയും ചേര്‍ത്ത് വീണ്ടും ഗോസിപ്പുകള്‍ വന്നു. രണ്ടുമാസത്തിനുശേഷം ഇരുവരും വീണ്ടും ഒരു വിമാനത്തില്‍ കണ്ടെത്തി.

വീഡിയോയില്‍ കാണുന്നയാള്‍ക്ക് ഗില്ലിനോട് സാമ്യമുണ്ടെങ്കിലും അത് താരം തന്നെയാണോ എന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മറ്റൊരു വീഡിയോയില്‍ വിമാനത്തില്‍ സാറ സെല്‍ഫിയെടുക്കുന്നതിനിടെ ഗില്ലിനെപ്പോലെ തോന്നിക്കുന്ന വ്യക്തിയെ സീറ്റില്‍ വീണ്ടും പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഗില്‍ ഇടംപിടിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂസിലന്‍ഡ് ടി20 പരമ്പരയിലും ഗില്‍ ആദ്യമായി ഇടം കണ്ടെത്തി. ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ അദ്ദേഹത്തിന് ഇടംപിടിക്കാനായില്ല.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി