INDIAN CRICKET: നന്നായി കളിച്ചാലും ഇല്ലേലും അവഗണന, ഇന്ത്യന്‍ ടീമില്‍ എത്താന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്, കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ ഈ താരം തന്നെ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട് ശ്രേയസ് അയ്യര്‍. വിരാട് കോഹ്ലി വിരമിച്ച ഒഴിവില്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ എറ്റവും അര്‍ഹതയുളള താരമായിരുന്നു ശ്രേയസ്. കൂടാതെ കോഹ്ലിയുടെ നാലാം നമ്പര്‍ പൊസിഷനിലേക്ക് ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരം കൂടിയായിരുന്നു. ഈ വര്‍ഷത്തെ ഐപിഎലില്‍ ഉള്‍പ്പെടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. എന്നിട്ടും താരത്തിന് ടീമില്‍ ഇടംലഭിച്ചില്ല.

ശ്രേയസ് അയ്യരിനെ പിന്തളളി കരുണ്‍ നായരാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടിയത്. ടീമില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുളള താരം തന്നെയാണ് കരുണ്‍. എന്നാല്‍ കരുണിനൊപ്പം തന്നെ ശ്രേയസിനെ കൂടി സെലക്ടര്‍മാര്‍ക്ക് പരിഗണിക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചിരുന്നത്. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധം പിടിച്ച സമയത്ത് ശ്രേയസ് ആ ഫോര്‍മാറ്റിലും കളിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.

മുംബൈക്കായി കളത്തിലിറങ്ങിയ ശ്രേയസ് 68.57 ശരാശരിയില്‍ 480 റണ്‍സാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎലില്‍ കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശ്രേയസ് കിരീടം നേടികൊടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14 ടെസ്റ്റുകളില്‍ ഇതുവരെ കളിച്ച അയ്യര്‍ 24 ഇന്നിങ്‌സുകളില്‍ നിന്നായി 811 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും താരം നേടി. 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 36.86 ശരാശരിയാണ് താരത്തിനുളളത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ