IPL 2025: ധോണിക്കും രോഹിതിനും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കി ശ്രേയസ്, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

പഞ്ചാബ് കിങ്‌സിനെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ചതോടെ ഒരു അപൂര്‍വ്വ റെക്കോഡ് സ്വന്തം പേരിലാക്കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്. ജൂണ്‍ 3ന് നടക്കുന്ന ഐപിഎല്‍ കലാശപോരാട്ടത്തില്‍ ആര്‍സിബിയാണ് പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍.

ഇന്നലത്തെ വിജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ശ്രേയസ് സ്വന്തം പേരിലാക്കിയത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ എത്തിച്ചാണ് ശ്രേയസ് തുടങ്ങിയത്. ഡല്‍ഹിക്ക് കിരീടം നേടികൊടുക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് 2024ല്‍ കൊല്‍ക്കത്തയെ ഫൈനലില്‍ എത്തിച്ച് കിരീടം നേടികൊടുത്തു.

ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനെയും ഫൈനലില്‍ എത്തിച്ചതോടെയാണ് ഈ റെക്കോഡ് ശ്രേയസ് തന്റെ പേരിലാക്കിയത്. മുംബൈക്കെതിരെ 41 പന്തില്‍ 87 റണ്‍സെടുത്താണ് ശ്രേയസ് പഞ്ചാബ് ടീമിന്റെ രക്ഷകനായത്. മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവച്ച് മുംബൈയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഇല്ലാതാക്കിയ ശ്രേയസ് കളി ഫിനിഷ് ചെയ്ത ശേഷമാണ് തിരിച്ചുകയറിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ