പുതിയതായി ടീമിനെ നയിക്കാന്‍ ശ്രേയസ് അയ്യരും മായങ്ക് അഗര്‍വാളും ; നായകന്മാരാകാന്‍ സാദ്ധ്യതയുള്ളവര്‍ ഇവര്‍

ഐപിഎല്ലില്‍ മെഗാലേലം കഴിഞ്ഞതോടെ ഇനി ടീമുകളുടെ നായകന്‍ ആരാകും എന്ന കാര്യത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ധോണിയും കോഹ്ലിയും അടക്കം അനേകം പഴയ താരങ്ങള്‍ നായകസ്ഥാനത്തു നിന്നും മാറുമെന്നിരിക്കെ മിക്ക ഫ്രാഞ്ചൈസികളും നേതൃശേഷിയില്‍ മികവ് കൂടി കണക്കാക്കിയാണ് താരങ്ങള്‍ക്കായി വന്‍ തുക മുടക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യം അനുസരിച്ച് പത്തു ടീമിനും നായകരാകാന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്.

കഴിഞ്ഞ സീസണിലെ പോലെ മുന്‍ ചാംപ്യന്മാരായ ചെന്നൈ ധോണിയേയും മുംബൈ രോഹിതിനേയും സണ്‍റൈസേഴ്‌സ് കെയ്ന്‍ വില്യംസണും രാജസ്ഥാന്‍ സഞ്ജുവിനും കീഴില്‍ തന്നെ ഇറങ്ങുന്ന കാര്യം ഉറപ്പാണ്. ഐപിഎല്ലിലെ പുതിയതായി ഐപിഎല്ലിലേക്ക് കടന്നുവരുന്ന ഗുജറാത്ത് ടൈറ്റന്‍ ഹര്‍ദിക് പാണ്ഡ്യയേയും ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് കെ.എല്‍.രാഹുലിനേയും ക്യാപ്റ്റന്മാരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു ടീമുകള്‍ ക്യാപ്റ്റന്‍മാരാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ അനേകരാണ്.

ഗ്‌ളെന്‍ മാക്‌സ്‌വെല്‍

ഐപിഎല്‍ ഈ സീസണിലേക്കുളള മെഗാലേലത്തിന് മുമ്പ് ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്ന് നായകന്‍ വിരാട് കോഹ്ലിയുടെ നായകസ്ഥാനത്ത്് നിന്നുള്ള പടിയിറക്കമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും വിടപറഞ്ഞ കോഹ്ലി ഇത്തവണ ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകസ്ഥാനത്തു നിന്നും പിന്മാറിയിരുന്നു. ഇതോടെയാണ് ആര്‍സിബിയ്ക്ക് പുതിയ നായകനെ തെരയേണ്ടി വന്നത്. എന്നാല്‍ കോഹ്ലിയുടെ പകരക്കാരന്‍ എന്ന നിലയില്‍ നേരത്തേ തന്നെ മുന്നില്‍കണ്ട ആര്‍സിബി വന്‍തുക മുടക്കി ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ ടീം നിലനിര്‍ത്തുകയും ചെയ്തു.

ഋഷഭ് പന്ത്

കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ തോളിന് പരിക്കേറ്റതോടെ ഡല്‍ഹിയെ നയിക്കാനുള്ള ചുമതല വീണുകിട്ടിയ താരമാണ് ഋഷഭ് പന്ത്. വിക്കറ്റ് കീ്പ്പര്‍ ബാറ്റ്‌സ്മാന്‍ പദവിയില്‍ ഏറെ തിളങ്ങിയ മഹേന്ദ്രസിംഗ് ധോണിയുടെ പകരക്കാരനായി ഇന്ത്യയ്ക്ക് കിട്ടിയ താരത്തെ ഇത്തവണയും ഡല്‍ഹി ഈ ഡ്യൂട്ടിക്കായി ഇട്ടിരിക്കുകയാണ്. 2021 ഐപിഎല്ലില്‍ പന്തിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡല്‍ഹി ടീം 20 പോയിന്റുമായി നോക്കൗട്ട് സ്‌റ്റേജ് വരെ എത്തിയിരുന്നു. പൃഥ്വിഷാ, അക്‌സര്‍ പട്ടേല്‍, എന്റിച്ച് നോര്‍ട്ട്‌ജേ എന്നീ താര്ങ്ങളും ഇത്തവണ പന്തിനൊപ്പമുണ്ട്.

ശ്രേയസ് അയ്യര്‍

2018 ല്‍ ഗൗതംഗംഭീര്‍ നായകപദവി ഒഴിഞ്ഞ ശേഷം ഐപിഎല്ലില്‍ വേണ്ടത്ര മിടുക്ക് കാട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഐപിഎല്‍ 2019 ല്‍ ഇത്തവണ അതുകൂടി കണക്കിലെടുത്താണ് ശ്രേയസ് അയ്യരെ പൊന്നുംവില കൊടുത്ത് കൊല്‍ക്കത്ത ടീമില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇയോണ്‍ മോര്‍ഗണെയും ദിനേശ് കാര്‍ത്തിക്കിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ലേലത്തിന് വീട്ടുകൊടുത്തത് തന്നെ പുതിയനായകനെ കണ്ടെത്തുക കൂടി ചെയ്യണമെന്ന ലക്ഷ്യത്തിലായിരുന്നു.

മായങ്ക് അഗര്‍വാള്‍

പുതിയതായി ഐപിഎല്ലിലേക്ക് വരുന്ന ലക്‌നൗ സൂപ്പര്‍ ജയന്റസ് നായകന്‍ കെ.എല്‍. രാഹുലിനെ വലിയ തുക കൊടുത്ത കൊത്തിയെടുത്തതോടെയാണ് ഐപിഎല്ലില്‍ ആദ്യം കുതിക്കുകയും പിന്നീട് എപ്പോഴും കിതയ്ക്കുകയും ചെയ്യുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പുതിയ നായകന്‍ വേണമെന്ന സ്ഥിതിയിലായത്. അവര്‍ ഈ ലക്ഷ്യം കൂടി വെച്ചാണ് കര്‍ണാടക ടീമില്‍ രാഹുലിന്റെ സഹകാരിയായ മായങ്ക് അഗര്‍വാളിനെ ലേലത്തില്‍ പിടിച്ചത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നയിച്ച പാരമ്പര്യവും മായങ്ക് അഗര്‍വാളിനുണ്ട്. നായകനായിരുന്ന കെ.എല്‍. രാഹുല്‍ കളിക്കാത്ത മത്സരത്തില്‍ മായങ്കായിരുന്നു ടീമിനെ ഒരുക്കിയത്. ഒരു പക്ഷേ 2014 ന് ശേഷം ഇതുവരെ പ്‌ളേഓഫ് കളിച്ചിട്ടില്ലാത്ത പഞ്ചാബ് കിംഗ്‌സ് ഇലവന് ഇത് ചിലപ്പോള്‍ ഭാഗ്യമായി മാറാനും മതി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക