'സ്മിത്തിന് എതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ'; ഇന്ത്യന്‍ ബോളിംഗ് നിരയെ വെല്ലുവിളിച്ച് ഓസീസ്

ഇന്ത്യന്‍ ബോളിംഗ് നിരയെ പരസ്യമായി വെല്ലുവിളിച്ച് ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകന്‍ ആന്‍ഡ്രു മക്ഡോണള്‍ഡ്. സ്മിത്തിന് എതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ എന്നും സ്മിത്ത് അതിനെ നിഷ്പ്രയാസം നേരിടുന്നത് കാണാമെന്നും മക്ഡോണള്‍ഡ് പറഞ്ഞു.

“ഷോര്‍ട്ട് ബോളുകള്‍ സ്മിത്തിന്റെ പോരായ്മയാണെന്ന് തോന്നുന്നില്ല. സ്മിത്തിനെ തുടക്കത്തിലെ പുറത്താക്കാനായി ബൗണ്‍സറുകളെ ആയിരിക്കും ഇന്ത്യ ആശ്രയിക്കുക. സ്മിത്തിനെ പുറത്താക്കിയതിന് ശേഷം സാധാരണ പ്ലാനിലേക്ക് ഇന്ത്യ മടങ്ങും. മുമ്പും ഇന്ത്യ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. എന്നാല്‍ ബൗണ്‍സറുകള്‍ നേരിടാന്‍ സ്മിത്തിന് ബുദ്ധിമുട്ടില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. മുന്‍കാല ടെസ്റ്റ് മത്സരങ്ങളില്‍ ഇത് കണ്ടതുമാണ്.”

McDonald secures Australia assistant coach role | cricket.com.au

“ബൗണ്‍സറുകളായിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം. കഴിഞ്ഞതവണ ഓസ്ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ ടീം ഇതേ തന്ത്രമാണ് സ്മിത്തിനെതിരെ പയറ്റിയത്. എന്നാല്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ സ്മിത്തിന് മുന്നില്‍ വിലപ്പോയില്ല. ബംഗളൂരു ഏകദിനത്തില്‍ 131 റണ്‍സാണ് സ്മിത്ത് കുറിച്ചത്” മക്ഡോണള്‍ഡ് ഓര്‍മ്മിപ്പിച്ചു.

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും.

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്