മണ്‍റോയുടെ ഏറില്‍ 'തലതകര്‍ന്ന്' ശുഹൈബ് മാലിക്ക്

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ പാക് താരം ശുഹൈബ് മാലിക്കിന് പരിക്ക്. റണ്‍സെടുക്കാനുളള ശ്രമിത്തിനിടെ കിവീസ് താരം കോളിന്‍ മണ്‍റോയുടെ ഏറ് തലയില്‍ പതിച്ചാണ് മാലിക്കിന് പരിക്കേറ്റത്. മത്സരത്തിന്റെ 32ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍.

ഹെല്‍മെറ്റില്ലാത്ത കിവീസ് സ്പിന്നര്‍ക്കെതിരെ ബാറ്റ് ചെയ്യുകയായിരുന്നു മാലിക്ക്. ഇതിനിടെ സിംഗിളെടുക്കാന്‍ ശ്രമിച്ച താരം റണ്ണൗട്ടാകാതിരിക്കാന്‍ തിരിഞ്ഞോടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്രീസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ കിവീസ് ഫീല്‍ഡര്‍ മണ്‍റോ എറിഞ്ഞ പന്ത് ഷുഐബിന്റെ തലയില്‍കൊണ്ടു.

വേദന കൊണ്ട് പുളഞ്ഞ പാക് താരം ഗ്രൗണ്ടില്‍ വീണു. തുടര്‍ന്ന് വൈദ്യസംഘമെത്തി മാലിക്കിനെ പരിശോധിച്ചു. കുറച്ചുസമയത്തിന് ശേഷം കളി തുടര്‍ന്ന മാലിക്കിന് പിന്നീട് രണ്ട് പന്തുകളേ നേരിടാനായുള്ളു. ആകെ ആറു റണ്‍സാണ് പാക് താരം നേടിയത്.

അതെസമയം മാലിക്കിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മത്സരശേഷം നടന്ന പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരുകയാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയാണ് ശുഹൈബ് മാലിക്ക്.

മത്സരത്തില്‍ പാകിസ്താന്‍ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. വള്ളിയാഴ്ച്ച വെല്ലിങ്ടണിലാണ് അഞ്ചാം ഏകദിനം.

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍