അതുവരെ ചിരിച്ചുകൊണ്ടിരുന്ന ശാസ്ത്രി അവരെ എല്ലാവരെയും നല്ല രീതിയിൽ വഴക്ക് പറഞ്ഞു, അയാൾ അത്രമേൽ അസ്വസ്ഥൻ ആയിരുന്നു അത് കണ്ടപ്പോൾ; ശാസ്ത്രി കലിപ്പായ സംഭവം വിവരിച്ച് ആർ ശ്രീധർ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ അന്നത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെതിരെ ആഞ്ഞടിച്ച ഒരു സംഭവം പങ്കിട്ടു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കായിരുന്നു വഴക്ക് കിട്ടിയത്.

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആർ ശ്രീധർ അനുസ്മരിച്ചു. മീഡിയം പേസർ ഭുവനേശ്വർ കുമാർ പ്രോട്ടീസ് ടോപ്പ് ഓർഡറിനെ 12 /3 എന്ന നിലയിൽ ചുരുക്കി. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരുടെ വിക്കറ്റുകൾ താരം വീഴ്ത്തി.

നേരത്തെ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 286 എന്ന സ്‌കോറിലെത്തിച്ചതിന് രവി ശാസ്ത്രി ശരിക്കും ദേഷ്യത്തിലായി, ശാസ്ത്രി പേസ് ബോളറുമാർക്ക് എതിരെ ശക്തമായ ഭാക്ഷയിൽ തന്നെ ആനടിക്കുകയും ചെയ്യും.

“2018-ന്റെ തുടക്കത്തിൽ കേപ്ടൗണിലെ ആദ്യ ടെസ്റ്റിനായി ഞങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ, ഭുവനേശ്വർ അവരെ 12/3 ആയി തകർത്തു , ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരെ പുറത്താക്കി. പിന്നെ ഞങ്ങൾ കോടീശ്വരന്മാരെപ്പോലെ പന്തെറിഞ്ഞു, അവർ 286-ൽ എത്തി. അന്ന് വൈകുന്നേരം, രവി പേസ് ബോളറുമാരെ വിളിച്ചുവരുത്തി (ഭുവി, ഷമി, ബുംറ, ഹാർദിക്) അവരെ നല്ല രീതിയിൽ വഴക്ക് പറഞ്ഞു, ഇത്ര അലസമായി പന്തെറിയാൻ എങ്ങനെ തോന്നി എന്നാണ് ചോദിച്ചത്. വണ്ടി ഓടിക്കുന്നത് പോലെ ഇനി ശരിയായ ട്രാക്കിൽ ഓടിച്ചാൽ മതിയെന്നാണ് ആദ്യം പറഞ്ഞത്, ഒരു ഹാഫ് വോളിയും വേണ്ട എന്നും പറഞ്ഞു.

ഭുവി തുടക്കത്തിൽ ഒന്ന് വിറപ്പിച്ച ശേഷം ഫാഫ് ഡു പ്ലെസിസും എബി ഡിവില്ലിയേഴ്സും മികച്ച കൂട്ടുകെട്ടുണ്ടാക്കി, അവർ മികച്ച അർദ്ധ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ വീണ്ടെടുക്കലിലേക്ക് നയിച്ചു. ലോവർ-ഓർഡർ ബാറ്റർമാരും മികച്ച സംഭാവനകൾ നൽകി, ഒടുവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിൽ എത്തുക ആയിരുന്നു.

ആദ്യ ടെസ്റ്റിൽ 72 റൺസിനും രണ്ടാം ടെസ്റ്റിൽ 135 റൺസിനും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. എന്നിരുന്നാലും, മൂന്നാം ടെസ്റ്റിൽ 63 റൺസിന് വിജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാൻ വിരാട് കോഹ്‌ലിക്കും ടീമിനുമായി

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു