പൂജാരയുടെ 'ഹെല്‍മെറ്റ് എറിഞ്ഞ് തകര്‍ക്കൂ'; കമന്ററിക്കിടെ ആക്രോശിച്ച് വോണ്‍; വിമര്‍ശനം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ “സ്റ്റീവ്” എന്ന പേര് വിളിച്ച് അപമാനിച്ചതിന്റെ കേട് തീരുംമുമ്പേ താരത്തിന് എതിരെ വീണ്ടും ആക്രോശവുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഗബ്ബയില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ കമന്ററിക്കിടെ പൂജാരയുടെ ഹെല്‍മെറ്റ് എറിഞ്ഞ് തകര്‍ക്കൂ എന്ന വോണിന്റെ ആക്രോശമാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

അഞ്ചാം ദിനം 29ാം ഓവറിലായിരുന്നു വോണിന്റെ വിവാദ കമന്ററി. പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ ബോളുകളെ നേരിടുകയായിരുന്നു പുജാര. അഞ്ചാമത്തെ ബോള്‍ ഹേസല്‍വുഡ് എറിയവെ “ഹെല്‍മറ്റ് തകര്‍ക്കാന്‍ ശ്രമിക്കു, ചില ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് അദ്ദേഹത്തെ അസ്വസ്ഥനാക്കൂ” എന്നായിരുന്നു വോണിന്റെ കമന്ററി.

പൂജാരയുടെ സ്ലോ ബാറ്റിംഗ് വോണിന്റെ നിയന്ത്രം നഷ്ടപ്പെടുത്തുകയായിരുന്നു. വോണിന്റെ വിവാദ കമന്ററിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഓസീസ് താരങ്ങള്‍ ഇതേ സമീപനം തന്നെയാണ് എല്ലായ്‌പ്പോഴും സ്വീകരിക്കുന്നതെന്നാണ് ഒരു വിമര്‍ശനം.

AUS Vs IND, 3rd Test: Cheteshwar Pujara Reflects On His Slowest-ever Half-century, And It Makes Some Interesting Reading

ഇത്തരം നെറികേടുകള്‍ക്ക് പേരു കേട്ടവരാണ് ഓസീസ് എന്നും അതുകൊണ്ടു തന്നെ ആശ്ചര്യം തോന്നുന്നില്ലെന്നും ആരാധകര്‍ പറയുന്നു. നാലാം ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. 17 ഓവര്‍ ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 80 റണ്‍സ് കൂടിവേണം.

Latest Stories

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ