പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ വിടാതെ വിവാദങ്ങൾ. ബോർഡിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷസ്ഥാനത്തു നിന്ന് മൊഹ്‌സിന്‍ നഖ്‌വി പടിയിറങ്ങണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് താരം.
പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം ഒരു പ്രമുഖ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവാദിത്തങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് പ്രായോഗികമല്ലെന്ന് അഫ്രീദി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ കായികരംഗത്ത് പൂര്‍ണ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഫ്രീദി വ്യക്തമാക്കി.
പിസിബി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അഫ്രീദി പറഞ്ഞു. അതിനാല്‍ രണ്ടും വേര്‍തിരിച്ച് കാണണം. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കണം. പാക് ക്രിക്കറ്റിന് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണ്. പാക് ക്രിക്കറ്റിനെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നഖ്‌വി നയിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.