ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍?; അഫ്രീദിയുടെ ലിസ്റ്റില്‍ രണ്ടുപേര്‍

ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും, വൈസ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുമാണ് അഫ്രീദിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്.

എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണെന്നാണ് അഫ്രീദി പറഞ്ഞത്. പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെയും പേരാണ് അഫ്രീദി പറഞ്ഞത്.

Rohit Sharma has edge over Virat Kohli in white-ball cricket, says ...

മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ഒസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് എന്നാണ് അഫ്രീദി ഉത്തരം കൊടുത്തത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള കമ്മിന്‍സ്, ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തുണ്ട്.

Pat Cummins Levels Australia

മികച്ച  ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്.ധോണി ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനെക്കാളും മികച്ച ക്യാപ്റ്റനാണെന്നാണ് അഫ്രീദി എന്ന് അടുത്തിടെ ആരാധകരുടെ ചോദ്യത്തിന് അഫ്രീദി മറുപടി നല്‍കിയിരുന്നു. പോണ്ടിംഗിനെക്കാളും മുകളിലാണ് ധോണിയെന്നാണു താന്‍ കണക്കാക്കുന്നതെന്നും യുവതാരങ്ങളെ വെച്ച് പുതിയൊരു ടീമിനെ ധോണി ഉണ്ടാക്കിയെടുത്തുവെന്നുമാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി