ഷഹീൻ ഷായെ അക്രത്തെ പോലെ ഒരു ബോളറുമായി ഒരിക്കലും താരതമ്യം ചെയ്യരുത്, അനാവശ്യ ഓവർ ഹൈപ്പ് നൽകേണ്ട ആവശ്യമില്ല: രവി ശാസ്ത്രി

ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്താന് വലിയ വിമർശനമാണ് പല ഭാഗത്തും നിന്നും കിട്ടുനനത്. ആവേശകരമായ മത്സരം പ്രതീക്ഷിച്ചവരെ നിരാശരാക്കി സ്കൂൾ കുട്ടികളെ നേരിടുന്ന രീതിയിലാണ് ഇന്ത്യ പാകിസ്താനെ തകർത്തെറിഞ്ഞത്. ഇപ്പോഴിതാ പാക്കിസ്ഥാൻ സൂപ്പർ താരം ഷഹീൻ അഫ്രീദിയെ ട്രോള് രംഗത്ത് എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

അവരുടെ പ്രധാന ബൗളറായ ഷഹീൻ ഷാ അഫ്രീദി, ശുഭ്മാൻ ഗില്ലിന്റെയും ക്യാപ്റ്റൻ രോഹിതിന്റെയും പ്രധാനപ്പെട്ട രണ്ട് വിക്കറ്റ് നേടി. പക്ഷേ തന്റെ ആറ് ഓവറിൽ 36 റൺസ് വഴങ്ങിയിരുന്നു. രോഹിതിന്റെ വിക്കറ്റ് ഷഹീൻ എടുക്കുന്ന സമയത്ത് ഇന്ത്യ ഏറെ കുറെ വിജയം ഉറപ്പിച്ചിരുന്നു. വിക്കറ്റ് എടുത്ത ആ പന്ത് ഒഴിച്ചുനിർത്തിയാൽ ഇന്ത്യയെ ബുദ്ധിമുട്ടിക്കാൻ പാക് സൂപ്പർ ബോളർക്ക് സാധിച്ചില്ല എന്നും ശ്രദ്ധിക്കണം

ഹിന്ദി കമന്ററി ബോക്‌സിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി, ജതിൻ സപ്രു, ഇർഫാൻ പത്താൻ എന്നിവർ ആക്ഷനെ കുറിച്ച് കമന്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ശാസ്ത്രി ഷഹീനെ കുറിച്ച് പറയാൻ തുടങ്ങിയത്. “അദ്ദേഹം ഒരു നല്ല ബൗളറാണ്, പുതിയ പന്തിൽ ഒരു വിക്കറ്റ് നേടാനാകും. എന്നാൽ നിങ്ങൾ ഇത് കൂടി സമ്മതിക്കണം, നസീം ഷാ കളിക്കുന്നില്ലെങ്കിൽ, പാകിസ്ഥാന്റെ സ്പിൻ ബൗളിംഗിന്റെ നിലവാരം ഇങ്ങനെയാണെങ്കിൽ, ഷഹീൻ ഷാ അഫ്രീദി വാസിം അക്രവുമായി താരതമ്യം ചെയ്യപ്പെടാൻ യോഗ്യനല്ല .”

“ഷഹീൻ വസീം അക്രമല്ല. അവൻ ഒരു നല്ല ബൗളറാണ്, പക്ഷേ നമ്മൾ അദ്ദേഹത്തെ ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഒരു കളിക്കാരൻ കേവലം ഒരു നല്ല കളിക്കാരനാണെങ്കിൽ, അവൻ ഒരു നല്ല കളിക്കാരനാണെന്ന് പറയുന്നതിൽ നമ്മുടെ പ്രശംസ പരിമിതപ്പെടുത്തണം. അവൻ ഒരു മികച്ച കളിക്കാരനല്ല, അത് നമ്മൾ സമ്മതിക്കണം.” ശാസ്ത്രി പറഞ്ഞു അവസാനിപ്പിച്ചു. മുൻ താരം പറഞ്ഞ ഈ അഭിപ്രായത്തോട് പല പ്രമുഖ താരങ്ങളും യോജിപ്പ് രേഖപെടുത്തിയിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം