'ഷഹീൻ ഷാ അഫ്രീദിയെ എത്രയും പെട്ടന്ന് പുറത്താക്കണം, എന്തിനാണ് അവൻ ടീമിൽ എന്ന് മനസിലാകുന്നില്ല'; തുറന്നടിച്ച് മുൻ പാക് താരം

പാകിസ്താൻ ക്രിക്കറ്റിലെ പേസ് വിസ്മയമെന്ന് വാഴ്ത്തപ്പെട്ട ഷഹീൻ ഷാ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് ലത്തീഫ്. മോശം ഫോമും വിക്കറ്റ് വീഴ്ത്തുന്നതിലെ പരാജയവും കാരണം ഷഹീൻ പാകിസ്താന്റെ ടി20 പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം അർഹിക്കുന്നില്ലെന്നാണ് ലത്തീഫിന്റെ പക്ഷം. ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ ഷഹീൻ നേരിടുന്ന വിമർശനങ്ങൾക്കിടെയാണ് ലത്തീഫിന്റെ ഈ തുറന്നുപറച്ചിൽ.

2022-ലെ ടി20 ലോകകപ്പിന് ശേഷം ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനം ഏറെ പിന്നോട്ടുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലാത്ത ഷഹീന് പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്നില്ലെന്നതാണ് ടീമിനെ കുഴക്കുന്നത്.

“ഷഹീൻ പാകിസ്താനായി ടി20 ക്രിക്കറ്റ് കളിക്കരുത് എന്നാണ് എന്റെ അഭിപ്രായം. അവനെ പുറത്താക്കണം. ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം അദ്ദേഹത്തെ നായകനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ആ കാമ്പയിൻ അവസാനിപ്പിക്കണം. ഷഹീന്റെ സമയം കഴിഞ്ഞു, അദ്ദേഹം ഇനി ടി20 ടീമിനെ നയിക്കാൻ പാടില്ല.” റാഷിദ് ലത്തീഫ് പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ