താന്‍ പന്തെറിഞ്ഞ ഏറ്റവും കടുപ്പമേറിയ ബാറ്റര്‍; വെളിപ്പെടുത്തി ഷഹീന്‍ അഫ്രീദി

താന്‍ ഇതുവരെ പന്തെറിഞ്ഞതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബാറ്റര്‍ ആരെന്ന് വെളിപ്പെടുത്തി പാകിസ്ഥാന്‍ ഇടംകൈയ്യന്‍ പേസറും ടി20 ടീമിന്റെ ക്യാപ്റ്റനുമായ ഷഹീന്‍ അഫ്രീദി. താന്‍ പന്തെറിഞ്ഞിട്ടുള്ളതില്‍ വെച്ചും ഏറ്റവും കടുപ്പമേറിയ ബാറ്റര്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് ബാറ്റര്‍ ഹാഷിം അംലയാണെ ഷഹീന്‍ പറഞ്ഞു.

തന്റെ എക്സ് സ്പെയ്സില്‍ ഒരു തത്സമയ സെഷനില്‍ സംസാരിക്കവെയാണ് ഷഹീന്‍ ഇക്കാര്യം പറഞ്ഞത്. ഒരു ബോളര്‍ എന്ന നിലയില്‍ ഹാഷിം അംല തനിക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണ് നല്‍കിയതെന്നു താരം പറഞ്ഞു.

മൂന്ന് ടെസ്റ്റ് ഇന്നിംഗ്സുകളിലും 4 ഏകദിന ഇന്നിംഗ്സുകളിലും ഒരു ടി20 ഫ്രാഞ്ചൈസി ലീഗ് മത്സരത്തിലും ഷഹീന്‍ അംലയ്‌ക്കെതിരെ ബോളെറിഞ്ഞിട്ടുണ്ട്. ഇതില്‍ എറിഞ്ഞ 113 പന്തുകളില്‍ നിന്ന് രണ്ട് തവണ മാത്രമാണ് ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് അംലയുടെ വിക്കറ്റ് നേടാനായത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം