എന്തിന് സഞ്ജുവിനെ ടീമിലെടുത്തു? വിശദീകരണവുമായി സെലക്ടേഴ്‌സ്

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി എന്നതായിരുന്നു അത്. ടീം പ്രഖ്യാപന വേളയില്‍ സഞ്ജുവിനെ എന്തിന് ടീമിലെടുത്തു എന്നും സെലക്ടര്‍മാര്‍ വിശദീകരിക്കുകയും ചെയ്തു.

വിജയ് ഹസാരെ ട്രോഫിയിലേയും എ സീരിസിലേയും പ്രകടനങ്ങളാണ് തങ്ങളെ സഞ്ജുവിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നു. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ സ്ഥിരതയുള്ളതാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. നേരത്തെ ബാറ്റിംഗില്‍ സഞ്ജു ഇത്തരത്തില്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും പ്രസാദ് കൂട്ടിചേര്‍ത്തു.

നവംബര്‍ 11- നാണ് ഇന്ത്യ -ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി-ട്വന്റികളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതത്. കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ഇന്ത്യന്‍ ടീമിലുണ്ട്.

ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, വാഷിങ്ടന്‍ സുന്ദര്‍,ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!