Ipl

വാർണർ പ്രാക്ടീസ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് പാർട്ടികൾ ആയിരുന്നു, തുറന്നടിച്ച് സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാർണറെ മാറ്റിയത് ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു . വാർണറിന് പകരം കെയ്ൻ വില്യംസണെ നായകനാക്കുകയും തരാം വാർണർ ടീമിനായി വെള്ളം കൊടുക്കാൻ ഗ്രൗണ്ടിൽ ഇറങ്ങിയ കാഴ്ചയുമൊക്കെ ആരാധകരുടെ കണ്ണ് നിറയിച്ചിരുന്നു. ഇപ്പോഴിതാ വാർണറുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ ഡൽഹി ഡെയർഡെവിൾസിൽ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) വാർണറുടെ ക്യാപ്റ്റൻ ആയിരുന്ന സെവാഗ്, വാർണർ കൂടുതൽ പാർട്ടികളാണ് പ്രാക്റ്റീസ് ചെയ്യുന്നതിനേക്കാൾ ഇഷ്ടപെട്ടത് എന്ന് പറയുകയാണ് സെവാഗ്.

“ഞാനും രണ്ട് കളിക്കാരെക്കുറിച്ചുള്ള എന്റെ നിരാശ വെളിപ്പെടുത്തിയിട്ടുണ്ട്, ഡേവിഡ് വാർണറും അവരിൽ ഒരാളായിരുന്നു. കാരണം, അവൻ പുതുതായി ചേർന്നപ്പോൾ, പരിശീലനത്തിലോ മത്സരങ്ങൾ കളിക്കുന്നതിനോ ഉള്ളതിനേക്കാൾ കൂടുതൽ അദ്ദേഹം പാർട്ടികൾക്ക് പോകാനും ആഘോഷിക്കാനുമാണ് ഇഷ്ടപെട്ടത്.. ആദ്യ വർഷം, കുറച്ച് കളിക്കാരുമായി അദ്ദേഹം വഴക്കിട്ടിരുന്നു, അതിനാൽ അവസാന രണ്ട് മത്സരങ്ങൾക്കായി ഞങ്ങൾ അവനെ ഒഴിവാക്കി ”സെവാഗ് Cricbuzz-ൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വാര്‍ണറെ അപമാനകരമായ രീതിയിലാണ് പുറത്താക്കിയതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശം ഉണ്ടായി. ഒരു താരത്തോടും ഒരു ടീമും ചെയ്യാന്‍ പാടില്ലാത്ത നടപടി എന്ന് പറഞ്ഞാലും തെറ്റില്ല. അതിലേക്ക് വഴിതെളിച്ചത് കഴിഞ്ഞ സീസണിലെ ടീമിന്റെയും വാര്‍ണറുടേയും പ്രകടനമാണ്. 14 കളിയില്‍ 11-ലും ടീം തോറ്റു. എട്ട് കളി മാത്രം കളിച്ച വാര്‍ണര്‍ ആകെ നേടിയത് 195 റണ്‍സ്. ആറ് കളി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍സി തെറിച്ചു. അതിന് ശേഷമുള്ള രണ്ട് കളിയിലെ സമ്പാദ്യം 0, 1. അതോടെയാണ് ടീം വാര്‍ണര്‍ പുറത്താക്കിയത്. വില്യംസണിന്റെ നേതൃത്വത്തില്‍ ടീം തുടര്‍ന്ന് കളിച്ചിട്ടും തിരിച്ചുവരവുണ്ടായില്ല. അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചത്.

എന്തായാലും ഈ സീസണിൽ ഡൽഹിയിൽ എത്തിയ വാർണർ ടൂർണമെന്റിൽ മികച്ച ഫോമിലാണ്.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്