അവനില്‍ യുവിയെ കാണുന്നു, യുവ താരത്തെ പുകഴ്ത്തി പാര്‍ഥിവ്

ഐപിഎല്ലിലെ പുത്തന്‍ താരോദയം വെങ്കടേഷ് അയ്യരെ വാഴ്ത്തുന്ന തിരക്കിലാണ് ഏവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുപ്പായത്തില്‍ വെങ്കടേഷ് പുറത്തെടുക്കുന്ന പ്രകടനം ആരാധകരെയും മുന്‍ താരങ്ങളെയും ക്രിക്കറ്റ് പണ്ഡിതരെയും അതിശയിപ്പിക്കുന്നു. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലും വെങ്കടേഷിനെ വാതോരാതെ പ്രശംസിക്കുന്നു. വെങ്കടേഷില്‍ യുവരാജ് സിംഗിനെ ദര്‍ശിച്ചെന്ന് പാര്‍ഥിവ് പറഞ്ഞു.

നമ്മള്‍ വെങ്കടേഷിന്റെ ബൗണ്ടറികളെ കുറിച്ച് പറയും. സിക്‌സുകളെ കുറിച്ച് പറയും. എന്നാല്‍ ക്രീസില്‍ വെങ്കടേഷ് പ്രകടിപ്പിച്ച പക്വത ഹൃദയഹാരിയാണ്. ഇന്ത്യ എയ്ക്കുവേണ്ടി കളിക്കാത്ത, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത, എന്തിനേറെ പറയുന്നു ചിലപ്പോള്‍ മേഖല തലത്തില്‍പോലും കളിക്കാത്ത ഒരു താരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. സ്വയം പിന്തുണയേകാന്‍ വെങ്കടേഷ് അപാരമായ ധൈര്യം കാട്ടി. ഓപ്പണിംഗില്‍ മാത്രമല്ല വെങ്കടേഷിന് കളിക്കാന്‍ പറ്റുന്നതെന്ന് എനിക്ക് തോന്നുന്നു. ഏതു പൊസിഷനും അയാള്‍ക്ക് ഇണങ്ങും. നല്ലൊരു ഭാവിയുണ്ട്- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

വെങ്കിടേഷിന്റെ ബാറ്റിംഗില്‍ യുവരാജിന്റെ ശൈലിയുടെ ഒരുപാട് ഘടകങ്ങളുണ്ട്. നല്ല ഒഴുക്കുള്ള കളി. യുവരാജിനോട് താരതമ്യം ചെയ്യുകയല്ല. പക്ഷേ, ഡ്രൈവുകളിലും മറ്റു ഷോട്ടുകളിലും ബാറ്റിന്റെ ഒഴുക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മുംബൈയ്‌ക്കെതിരെ വെങ്കടേഷ് കളിച്ച ബാക്ക്ഫൂട്ട് ഡ്രൈവ് മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ടായിരുന്നെന്നും പാര്‍ഥിവ് വിലയിരുത്തി.

Latest Stories

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്